'ഇവരാണ് വീട്ടിൽ അനക്കമുണ്ടാക്കിയത്'; ബിഗ് ബോസ് വീട്ടിലെ ഇഷ്ട മത്സരാർത്ഥിയെ വെളിപ്പെടുത്തി ദയ

Published : Mar 25, 2021, 05:48 PM IST
'ഇവരാണ് വീട്ടിൽ അനക്കമുണ്ടാക്കിയത്'; ബിഗ് ബോസ് വീട്ടിലെ  ഇഷ്ട മത്സരാർത്ഥിയെ വെളിപ്പെടുത്തി ദയ

Synopsis

ബിഗ് ബോസ് ആവേശത്തിലാണ് സോഷ്യൽ മീഡിയ. ഓരോ മത്സരാർത്ഥികളുടെയും ആർമികളും ആരാധകക്കൂട്ടങ്ങളുമായി അവിടം സജീവമാണ്. മത്സരാർത്ഥികളോടുള്ള താൽപര്യം പലപ്പോഴായി എഫ്ബി കുറിപ്പുകളിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഏവരും പങ്കുവയ്ക്കുന്നുണ്ട്. അക്കൂട്ടത്തിൽ മുൻ ബിഗ് ബോസ് താരങ്ങളും ഉണ്ട്. 

ബിഗ് ബോസ് വീട്ടിലെ പൊളി ഫിറോസ് വേറെ ലെവലാണെന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ദയ അശ്വതി പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് ദയ ഇക്കാര്യം പറയുന്നത്. ഫിറോസിനെയും സജിനയെയും ഇഷ്ടപ്പെടാനുള്ള കാരണം അക്കമിട്ട് നിരത്തിയാണ് ദയ  തന്റെ ഇഷ്ടം പറയുന്നത്. മുഖത്ത് നോക്കി കാര്യം പറയേണ്ടതുപോലെ പറയുന്നവരാണെന്നും  അവർ വന്നതിന് ശേഷമാണ് ബിഗ് ഉണർന്നതെന്നും ദയ കുറിക്കുന്നു.

ദയയുടെ കുറിപ്പ്...

Bigg Boss season 3 യിൽ എനിക്ക് ഇപ്പോൾ ഇവരേ  ഒത്തിരി ഇഷ്ട്ടമായി, കാരാണം

1. മുഖത്തു നോക്കി കാര്യങ്ങൾ പറയണ്ടവരോട് പറയണ്ടതു പോലെ ഒരു ഒളിവും മറവും ഇല്ലാതെ പറയും

2. ആരോടും വ്യക്തി വൈരാഗ്യം കാത്തു സൂക്ഷിച്ച് വക്കാറില്ല

3. ജയിലിൽ പോകുമ്പോൾ പോലും താൻ ഒറ്റക്ക് പോകാം എന്ന് പറയുമ്പോൾ അവരുടെ പരസ്പര സ്നേഹത്തിൻ്റെ ആഴം എത്രമാത്രം ആണ് എന്ന് തിരിച്ചറിയുന്നു

4. എന്തിന് അധികം പറയുന്നു  ഈ സീസണിൽ ഇവർ വന്നതിൻ്റെ ശേഷം തന്നെയാണ് ഈ വീട്ടിൽ ഉള്ളവർ ഒന്ന് ഉണർതും,  ഈ ഹൗസിനുള്ളിൽ ഒരു ചലനം ഉണ്ടാക്കാൻ പറ്റിയെങ്കിൽ തീർച്ചയായും അത് ഇപ്പോൾ ഒറ്റവാക്കിൽ പറയണമെങ്കിൽ ഇവരുടെ മിടുക്ക് തന്നെയാണ് അതുകൊണ്ട് തന്നെ ഇവരേ എനിക്ക് ഒത്തിരിയിഷ്ട്ടം.

https://m.facebook.com/story.php?story_fbid=803887253861147&id=100027196386587

Posted by Daya Achu on Saturday, March 20, 2021

PREV
click me!

Recommended Stories

'പ്രണയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല, പറ്റില്ലെന്ന് തോന്നിയാൽ പിരിയുക': ഭാര്യയുമായി വേർപിരിഞ്ഞെന്ന് മനു വർമ
'ഞാൻ ചതിക്കപ്പെട്ടു, പണം പോയി, ഒന്നുറങ്ങാൻ കൊതിച്ച രാത്രികൾ'; പൊട്ടിക്കരഞ്ഞ് വർഷ രമേശ്