'ഓ രാധികേ.. ഈ സംഗമം.. '; സംഗീത സംവിധായകൻ കീരപാണിയെ ഓർത്ത് ഡയാന

Published : Apr 30, 2021, 09:32 AM IST
'ഓ രാധികേ.. ഈ സംഗമം.. '; സംഗീത സംവിധായകൻ കീരപാണിയെ ഓർത്ത് ഡയാന

Synopsis

സോഷ്യൽ മീഡിയയിൽ സജീവമായ ഡയാന നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പാട്ടിന്റെ നാലുവരി മൂളിയാണ് ഡയാന എത്തുന്നത്.

ടെലിവിഷൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത താരമാണ് ഡയാന ഹമീദ്. നിരവധി പരമ്പരകളിലും സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം കൂടുതൽ പ്രശസ്തയായത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ആയിരുന്നു. വളരെ രസകരമായ ഒത്തിരി ഹ്രസ്വ ചിത്രങ്ങൾ ചെയ്ത ഡയാനയുടേതായി അടുത്തിടെ ഇറങ്ങിയ ചിത്രം യുവം ആയിരുന്നു. അമിത് ചക്കാലക്കലിനെ നായകനാക്കി നവാഗതനായ പിങ്കു പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'യുവ'ത്തിൽ ഡയാനയായിരുന്നു നായിക. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 

സോഷ്യൽ മീഡിയയിൽ സജീവമായ ഡയാന നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പാട്ടിന്റെ നാലുവരി മൂളിയാണ് ഡയാന എത്തുന്നത്. ഓ രാധികേ... ഈ സംഗമം... എന്നു തുടങ്ങുന്ന പഴയ ഗാനത്തിന്റെ നാലുവരിയാണ് ഡയാന മൂളുന്നത്. 

പല വേഷങ്ങളിലെത്തുന്ന താരത്തിന്റ പ്രകടനങ്ങൾ ആസ്വദിക്കുന്ന ആരാധകർ ഡയാനയുടെ ആലാപനത്തെ പുകഴ്ത്തുകയാണ്. സ്റ്റാർ മാജിക്കിൽ സജീവമായ ഡയാനയോട് ബിനു അടിമാലിക്കൊപ്പം ഗാനമാലപിക്കാനാണ് പ്രേക്ഷകർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോക്ക് വലിയ പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. 

ദേവരാഗം എന്ന ചിത്രത്തിലെ കീരവാണി സാറിന്റെ  കയ്യൊപ്പ് പതിഞ്ഞ ഗാനങ്ങളിൽ ഒന്ന് . ഈ പാട്ടുമായി ഞാൻ പ്രണയത്തിലാണ്. ഒപ്പം അരവിന്ദ് സ്വാമിയുടെയും ശ്രീദേവിയുടേയും അവിസ്മരണീയ പ്രകടനവും.. - എന്നാണ് ഡയാന ഗാനത്തിനൊപ്പം കുറിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍