‘ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്മി

Web Desk   | Asianet News
Published : Apr 29, 2021, 05:51 PM ISTUpdated : Apr 29, 2021, 05:53 PM IST
‘ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്മി

Synopsis

തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് താരം പറയുന്നു.  

കൊവിഡിന്റെ രണ്ടാംതരം​ഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു  ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് താരം പറയുന്നു.

''എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ കിരണം നല്‍കുന്നു'' എന്നാണ് ഐശ്വര്യ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'പാഡഡ് ബ്രാ ധരിക്കാൻ ആവശ്യപ്പെടും, ബോളിവുഡിൽ പ്രാധാന്യം മാറിടത്തിന്, സൗത്തിൽ വയറിനും..'; വെളിപ്പെടുത്തി തപ്‌സി
ചിത്രീകരണം മുംബൈയില്‍, ഭക്ഷണം വരുത്തിയത് മറ്റൊരു സംസ്ഥാനത്തുനിന്ന് വിമാനത്തില്‍! അന്നത്തെ 'ചീറ്റ് ഡേ'യെക്കുറിച്ച് പ്രഭാസ്