ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞിന്‍റെ ഭാവി പ്രവചനം തകൃതി: സൂര്യരാശി പറയുന്നതെന്ത്?

Published : Sep 09, 2024, 11:20 AM IST
ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞിന്‍റെ ഭാവി പ്രവചനം തകൃതി: സൂര്യരാശി പറയുന്നതെന്ത്?

Synopsis

സിദ്ധിവിനായക ക്ഷേത്ര ദർശനത്തിന് ശേഷം ദീപിക പദുകോൺ ആശുപത്രിയിലേക്ക് പോയി. സെപ്റ്റംബർ 8 ന് ദീപികയും രൺവീർ സിംഗും ആദ്യത്തെ കുഞ്ഞിനെ വരവേറ്റു. 

മുംബൈ: മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം തേടിയതിന് പിന്നാലെ ദീപിക പദുകോണ്‍ നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു. 2024 സെപ്റ്റംബർ 8 ഉച്ചതിരിഞ്ഞ് ബോളിവുഡിലെ പവര്‍ കപ്പിളായ ദീപികയും രൺവീർ സിംഗും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റു. ഇപ്പോഴിതാ കുഞ്ഞിന്‍റെ ജന്മദിനം വച്ച് കുട്ടിയുടെ നക്ഷത്ര പ്രകാരം ഭാവി പ്രവചിക്കുകയാണ് ചില ബോളിവുഡ് സൈറ്റുകള്‍. 

ബോളിവുഡ് ഷാദി എന്ന സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം, 2024 സെപ്റ്റംബർ 8 ന് ജനിച്ച ദീപികയുടെ പെൺകുഞ്ഞ് സൂര്യരാശി പ്രകാരം കന്നിരാശിയായിരിക്കും വരുക എന്നാണ് പറയുന്നത്. ഒരു കുട്ടിയുടെ ജനനസമയത്ത് സൂര്യന്‍റെ സ്ഥാനം മാത്രം പരിഗണിക്കുന്ന ഒരു പാശ്ചാത്യ ജ്യോതിഷ ചിഹ്നമാണ് സൂര്യരാശി. അതേ സമയം ഇന്ത്യന്‍ വേദ ജ്യോതിഷ പ്രകാരം കുട്ടിയുടെ ജന്മ നക്ഷത്രം കുറിക്കാന്‍ സമയം, തീയതി, ജനന സ്ഥലം, ആറ് ഗ്രഹങ്ങളുടെ സ്ഥാനം എന്നിവ വേണം എന്നാണ് പറയുന്നത്. 

ബോളിവുഡ് ബബിള്‍ റിപ്പോര്‍ട്ട് പ്രകാരം ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞ് കന്നിരാശിയായതിനാല്‍ അമ്മ ദീപികയെപ്പോലെ ഒരു പെര്‍ഫക്ഷണലിസ്റ്റ് ആയിരിക്കും എന്നാണ് പറയുന്നത്. ലോക പ്രശസ്തയാകാനുള്ള കഴിവുകള്‍ ഉണ്ടായിരിക്കും എന്നാണ് ഇത് സംബന്ധിച്ച്  ബോളിവുഡ് ബബിളില്‍ എഴുതിയിരിക്കുന്നത്. 

ദീപികയുടെയും രൺവീറിന്‍റെയും  പെൺകുട്ടി ദയയുള്ളവളും, സൗമ്യയുമായിരിക്കുമെന്നും. അവൾക്ക് പ്രശ്‌നങ്ങൾ വേഗം പരിഹരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുമെന്നും. കൂടാതെ അവളുടെ സെലിബ്രിറ്റി മാതാപിതാക്കളെപ്പോലെ കഠിനാധ്വാനിയും ആയിരിക്കുമെന്നും. ഇപ്പോഴത്തെ സൂര്യ രാശി പ്രകാരമുള്ള ജന്മനക്ഷത്ര പ്രകാരം കരിയറില്‍ ഈ കുട്ടി മികച്ച അധ്യാപകയായോ, ഡോക്ടറായോ, സംഗീത താരമോ ആകാമെന്നാണ് ബോളിവുഡ് ഷാദിയുടെ റിപ്പോര്‍ട്ട് പറയുന്നത്. 

രജനിയോ, വിജയ്‍യോ?: ആരാണ് ബോക്സോഫീസ് കിംഗ്, തീരുമാനമായെന്ന് ചര്‍ച്ച, നാല് ദിവസത്തില്‍ സംഭവിച്ചത് !

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഐഡി' യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത