'നോ എന്ന് പറഞ്ഞാല്‍ നോ' : തന്നിലേക്ക് നീണ്ട ക്യാമറയെ തട്ടിയെറിഞ്ഞ് ദീപിക - വീഡിയോ വൈറല്‍

Published : May 10, 2024, 06:29 PM IST
'നോ എന്ന് പറഞ്ഞാല്‍ നോ' : തന്നിലേക്ക് നീണ്ട ക്യാമറയെ തട്ടിയെറിഞ്ഞ് ദീപിക - വീഡിയോ വൈറല്‍

Synopsis

ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മുംബൈ വിമാനത്താവളത്തില്‍ വെച്ചുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഒരു പാപ്പരാസി ഹാൻഡിൽ പോസ്റ്റ് ചെയ്തിരുന്നു.

മുംബൈ: തന്നെയും ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനെയും പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്‍റെ ക്യാമറ തട്ടിത്തെറിപ്പിച്ച് നടി ദീപിക പാദുകോണ്‍. അവധിക്ക് ശേഷം ദീപിക പദുകോണും രൺവീർ സിംഗും മുംബൈയിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം. ഗര്‍ഭിണിയായ ശേഷം ലൈംലൈറ്റിൽ നിന്ന് മാറി നടക്കുന്ന ദീപിക രഹസ്യമായി തങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്‍റെ ഫോണാണ് തട്ടിത്തെറിപ്പിച്ചത്.

ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മുംബൈ വിമാനത്താവളത്തില്‍ വെച്ചുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഒരു പാപ്പരാസി ഹാൻഡിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു ബാഗി ബീജ് ടോപ്പിലാണ് ദീപികയെ വീഡിയോയില്‍ കാണുന്നത്. രൺവീർ ടി-ഷർട്ട്, ഷോർട്ട്സ്, സൺഗ്ലാസ്, തൊപ്പി എന്നിവ ധരിച്ച് ഒരു വെളുത്ത കാഷ്വൽ ടീഷര്‍ട്ടില്‍ കാണപ്പെടുന്നു. ദീപികസൺഗ്ലാസും ധരിച്ചിരുന്നു. 

സുരക്ഷാ ഉദ്യോഗസ്ഥരുടെയും എയർപോർട്ട് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ അവർ കാറിനടുത്തേക്ക് പോകുമ്പോൾ ഒരു ആരാധകൻ അവരെ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നത് ദീപിക കാണുന്നത്. ഉടന്‍ തന്നെ ആ ഫോണ്‍ ദീപിക തട്ടിമാറ്റുകയായിരുന്നു. 

എന്നാല്‍ ദീപികയുടെ ഈ പെരുമാറ്റത്തോട് സമിശ്രമായാണ് സൈബര്‍ ലോകത്ത് പ്രതികരണം വന്നത്. ദീപികയുടെ ഇത്തരം പെരുമാറ്റം ലജ്ജാകരമെന്നാണ് ഒരു കമന്‍റ്.  നിങ്ങളെ പിന്തുണയ്ക്കുന്ന ഇവരുടെ ആര്‍പ്പുവിളികളാണ് നിങ്ങളെ താരമാക്കിയതെന്ന് മറക്കരുത് എന്നാണ് മറ്റൊരു കമന്‍റ്. ഗര്‍ഭിണിയായ ദീപിക ബേബി ബംബ് മറയ്ക്കാന്‍ ശ്രമിച്ചതാണ് എന്നാണ് മറ്റൊരുി കണ്ടെത്തല്‍.

“അവൾ ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായല്‍ പിന്നെ ഇത് എന്തിന് പോസ്റ്റ് ചെയ്തു” എന്നാണ് ദീപികയെ പിന്തുണച്ച് വന്ന ഒരു കമന്‍റ്. “അവളുടെ സ്വകാര്യതയെ മാനിക്കുക!”,"അവളെ വെറുതെ വിടൂ. ഗർഭകാലത്ത് ഫോട്ടോ എടുക്കണോ വേണ്ടയോ എന്നത് അവളുടെ ആഗ്രഹമാണ്,” തുടങ്ങിയ ദീപികയ്ക്ക് അനുകൂലമായ കമന്‍റുകളും ഈ വീഡിയോയില്‍ ഉണ്ടായിരുന്നു.

അതേ സമയം പല പാപ്പരാസി ഹാൻഡിലുകളും ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. എന്തായാലും ദീപികയയും രണ്‍വീര്‍ ദമ്പത്യം സുഖമല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇത്തരം ഒരു വീഡിയോയും പ്രചരിച്ചത്. അതേ സമയം രണ്‍വീര്‍ 2018 ല്‍ ദീപികയുമായി നടന്ന വിവാഹത്തിന്‍റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തതാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ട് എന്ന തരത്തില്‍ വാര്‍ത്ത വരാന്‍ ഇടയാക്കിയത്. 

'വിവാഹ ആല്‍ബം കത്തിപ്പോയോ': രണ്‍വീര്‍ ദീപിക ബന്ധത്തില്‍ വിള്ളലോ?, പുതിയ സംഭവം ഇങ്ങനെ

100 കോടി പടങ്ങള്‍ വന്നിട്ടും ഈ വര്‍ഷത്തെ തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡുമായി മലൈക്കോട്ടൈ വാലിബൻ ടിവിയിലേക്ക്

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക