ആദ്യത്തെ കണ്‍മണിയുമായി വീട്ടില്‍ തിരിച്ചെത്തി ദീപികയും രണ്‍വീറും

Published : Sep 16, 2024, 07:08 AM IST
ആദ്യത്തെ കണ്‍മണിയുമായി വീട്ടില്‍ തിരിച്ചെത്തി ദീപികയും രണ്‍വീറും

Synopsis

ദീപിക പദുകോണും രൺവീർ സിങ്ങും പുതിയ കുഞ്ഞുമായി ആശുപത്രിയിൽ നിന്ന് മുംബൈയിലെ വീട്ടിലേക്ക് മടങ്ങി. സെപ്റ്റംബർ 8 ന് ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നൽകി, നിരവധി പ്രമുഖർ അവരെ അനുഗ്രഹിക്കാൻ എത്തി.

മുംബൈ: ദീപിക പാദുകോണും രണ്‍വീര്‍ കപൂറും തങ്ങളുടെ പുതുതായി ജനിച്ച കുഞ്ഞുമായി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ നിന്നാണ് പാലി ഹില്‍സിലെ വീട്ടിലേക്ക് അവര്‍ എത്തിയത്. 2024 സെപ്റ്റംബർ 8 നാണ് ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്.

ഷാരൂഖ് ഖാന്‍, മുകേഷ് അംബാനി അടക്കം പല പ്രമുഖരും ദമ്പതികളെയും കുട്ടിയെയും കാണുവാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.ദീപികയുടെയും രൺവീറിന്‍റെയും മകളെ സന്ദര്‍ശിക്കാന്‍ ബോളിവുഡിലെ വന്‍ താരങ്ങള്‍ എത്തുന്നതിന് ഭാഗമാണ് ഷാരൂഖിന്‍റെ സന്ദര്‍ശനം എന്നാണ് ബോളിവുഡ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്തംബർ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗണേശ ചതുര്‍‌ത്ഥിക്ക് മുന്നോടിയായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടി രൺവീർ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. എന്നാല്‍ ദീപിക താലിമാല ധരിക്കാതെ എത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു.

ഫെബ്രുവരി 29-ന് ജാംനഗറിലെ അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ ഗർഭധാരണ വാർത്ത പങ്കിട്ടത്. 

Deepika Padukone Ranveer Singh take their baby girl home

കുട്ടികൾക്കുള്ള ആക്സസറികളുടെ മനോഹരമായ ഡ്രോയിംഗുകൾക്കൊപ്പം സെപ്തംബർ മാസം വായിച്ച ഒരു പോസ്റ്റ് കാർഡും ദമ്പതികൾ പങ്കിട്ടത്. 

അതേ സമയം കുഞ്ഞിന്‍റെ ജന്മദിനം വച്ച് കുട്ടിയുടെ നക്ഷത്ര പ്രകാരം ഭാവി പ്രവചിക്കുകയാണ് ചില ബോളിവുഡ് സൈറ്റുകള്‍. ബോളിവുഡ് ഷാദി എന്ന സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം, 2024 സെപ്റ്റംബർ 8 ന് ജനിച്ച ദീപികയുടെ പെൺകുഞ്ഞ് സൂര്യരാശി പ്രകാരം കന്നിരാശിയായിരിക്കും വരുക എന്നാണ് പറയുന്നത്. ഒരു കുട്ടിയുടെ ജനനസമയത്ത് സൂര്യന്‍റെ സ്ഥാനം മാത്രം പരിഗണിക്കുന്ന ഒരു പാശ്ചാത്യ ജ്യോതിഷ ചിഹ്നമാണ് സൂര്യരാശി.

ബോളിവുഡ് ബബിള്‍ റിപ്പോര്‍ട്ട് പ്രകാരം ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞ് കന്നിരാശിയായതിനാല്‍ അമ്മ ദീപികയെപ്പോലെ ഒരു പെര്‍ഫക്ഷണലിസ്റ്റ് ആയിരിക്കും എന്നാണ് പറയുന്നത്. ലോക പ്രശസ്തയാകാനുള്ള കഴിവുകള്‍ ഉണ്ടായിരിക്കും എന്നാണ് ഇത് സംബന്ധിച്ച്  ബോളിവുഡ് ബബിളില്‍ എഴുതിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത