'ഏഴ് വര്‍ഷമായി ആ നോട്ടത്തിന് ഒരുമാറ്റവുമില്ല':റണ്‍വീറിന് ദീപികയുടെ മറുപടി

Published : Oct 14, 2019, 01:25 PM IST
'ഏഴ് വര്‍ഷമായി ആ നോട്ടത്തിന് ഒരുമാറ്റവുമില്ല':റണ്‍വീറിന് ദീപികയുടെ മറുപടി

Synopsis

 'അടിക്കുറിപ്പ് ആവശ്യമില്ല' എന്ന കുറിപ്പോടെയാണ് റണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം നല്‍കിയിരിക്കുന്നത്...

ദീപിക പദുകോണും റണ്‍വീര്‍ സിംഗും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ആരാധക പ്രീതിയാണ് ലഭിക്കാറുള്ളത്. ഇത്തവണയും അതിന് കുറവൊന്നുമില്ല. ഏഴ് വര്‍ഷം മുമ്പ് 2013ല്‍ രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ ചിത്രമാണ് റണ്‍വീര്‍ പങ്കുവച്ചിരിക്കുന്നത്. 

എന്തോ ശ്രദ്ധിച്ചുകൊണ്ടിരിക്കെ ദീപികയെ നോക്കിയിരിക്കുന്ന റണ്‍വീറിന്‍റെ ചിത്രമാണിത്. 'അടിക്കുറിപ്പ് ആവശ്യമില്ല' എന്ന കുറിപ്പോടെയാണ് റണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് ദീപിക ഇങ്ങനെ കമന്‍റ് ചെയ്തു; 'ഏഴ് വര്‍ഷമായി, ഒന്നും മാറിയിട്ടില്ല'. 

പരിണീതി ചോപ്ര, ആയുഷ്മാന്‍ ഖൊറാന, ഹുമ ഖുറേഷി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി പേര്‍ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്. ഉടന്‍ വിവാഹത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ് ദീപികയും റണ്‍വീറും. 2018 നവംബര്‍ 14 നായിരുന്നു ഇരുവരും വിവാഹം ചെയ്തത്. രാം ലീലയാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം. പിന്നീട് ബാജിറാവു മസ്താനിയിലും പദ്മാവദിയും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. 

ചിത്രീകരണം പുരോഗമിക്കുന്ന കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തും. കപില്‍ ദേവായി റണ്‍വീര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഭാര്യ റോമി ദേവിയായാണ് ദീപിക എത്തുന്നത്. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും