
ദില്ലി: ഇളയരാജ സംഗീതം നല്‍കി യേശുദാസ് ആലപിച്ച ഹിറ്റ് ഗാനം 'എൻ ഇനിയ പൊൻ നിലവെ' എന്ന ഗാനത്തിന്‍റെ അവകാശം ഇളയരാജയ്ക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. 'മൂടുപാനി' എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ കോപ്പിറൈറ്റ് അവകാശം കൈവശം വച്ചിരുന്ന സാരിഗാമ ഇന്ത്യ ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് വിധി.
വെൽസ് ഫിലിം ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന 'അഗത്തിയ' എന്ന ജീവ ചിത്രത്തിൽ 'എൻ ഇനിയ പൊൻ നിലവെ' എന്ന ഗാനം ഉപയോഗിക്കാൻ സാരെഗാമ ഇന്ത്യ ലിമിറ്റഡിൽ നിന്ന് ലൈസൻസ് ഇല്ലാതെ പാടില്ലെന്നാണ് കോടതി വിധിച്ചത്. സാരെഗാമ ഇന്ത്യ ലിമിറ്റഡാണ് 1980ല്‍ ഇറങ്ങിയ 'മൂടുപാനി' എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ കോപ്പിറൈറ്റ് അവകാശം കൈവശം വച്ചിരിക്കുന്നു.
എന്നാല്‍ കോടതി നിര്‍ദേശ പ്രകാരം 'അഗത്തിയ' ചിത്രത്തില്‍ ഗാനം ഉപയോഗിക്കാന്‍ നിര്‍മ്മാതാക്കള്‍ 30 ലക്ഷം കെട്ടിവച്ചുവെന്നാണ് വിവരം. ഇപ്പോള്‍ ഗാനം ഉപയോഗിക്കുന്നത് വിലക്കിയാല്‍ അത് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം വരുത്തും എന്നതിനാലാണ് തുക കെട്ടിവച്ച് ഗാനം ഉപയോഗിക്കാന്‍ കോടതി അനുമതി നല്‍കിയത് എന്നാണ് വിവരം.
ജനുവരിയില്‍ 'അഗത്തിയ' ടീസര്‍ വന്നപ്പോഴാണ് 'മൂടുപാനി' എന്ന ചിത്രത്തിലെ 'എൻ ഇനിയ പൊൻ നിലവെ' എന്ന ഗാനത്തിന്റെ സാഹിത്യ, സംഗീത സൃഷ്ടികളുടെ കോപ്പിറൈറ്റ് അവകാശങ്ങൾ ലംഘിച്ചതിനെതിരെ വെല്‍സ് ഫിലിമിനെതിരെ നോട്ടീസ് അയച്ചത്. എന്നാല്‍ ഗാനത്തിന്‍റെ സംഗീത സംവിധായകന്‍ ഇളയരാജയില്‍ നിന്ന് ഞങ്ങള്‍ അനുമതി വാങ്ങിയെന്നാണ് വേല്‍സ് പ്രതികരിച്ചത്.
ഇതോടെ സാരിഗമ ദില്ലി കോടതിയിൽ ഹർജി നൽകി. സാരിഗാമ ഇന്ത്യ, 'മൂടുപാനി' ചിത്രത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ രാജാ സിനി ആർട്സില്‍ നിന്നും ഗാനത്തിന്‍റെ എല്ലാ അവകാശവും വാങ്ങിയെന്നാണ് സാരിഗമ പറയുന്നത്. ഇത്
പ്രധാനമായും ദില്ലി കോടതി 'എൻ ഇനിയ പൊൻ നിലവെ' എന്ന ഗാനത്തിന്‍റെ കോപ്പിറൈറ്റ് അവകാശം സാരിഗാമ ഇന്ത്യയ്ക്കാണോ അല്ലെങ്കിൽ ഗാനത്തിന്‍റെ സംഗീത സംവിധായകന്‍ ഇളയരാജയ്ക്കാണോ എന്ന ചോദ്യമാണ് കേസില്‍ പരിഗണിച്ചത്. കോപ്പിറൈറ്റ് നിയമത്തിന്റെ സെക്ഷൻ 17 പ്രകാരം സംഗീത സംവിധായകന് കോപ്പിറൈറ്റ് അവകാശങ്ങൾ ഇല്ലെന്ന് കോടതി വിധിച്ചു.