മലേഷ്യയിലേക്ക് നടത്തിയ അണ്‍പ്ലാന്‍ഡ് ട്രിപ്പിന്‍റെ വിശേഷം പങ്കുവച്ച് ദേവിക നമ്പ്യാറും വിജയ് മാധവും

Published : Oct 10, 2024, 01:19 PM IST
 മലേഷ്യയിലേക്ക് നടത്തിയ അണ്‍പ്ലാന്‍ഡ് ട്രിപ്പിന്‍റെ വിശേഷം പങ്കുവച്ച് ദേവിക നമ്പ്യാറും വിജയ് മാധവും

Synopsis

ടെലിവിഷൻ താരങ്ങളായ ദേവിക നമ്പ്യാരും വിജയ് മാധവും അവരുടെ മകൻ ആത്മജയുമൊത്തുള്ള അപ്രതീക്ഷിത മലേഷ്യൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു. 

കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാറും വിജയ് മാധവും. റിയാലിറ്റി ഷോയിലൂടെയായിരുന്നു വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയവും പാട്ടുമൊക്കെയായി സജീവമായിരുന്നു ദേവികയും. യൂട്യൂബ് ചാനലിലൂടെയായും ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ആത്മജയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. 

ഇത്തവണ അത്രയധികം ക്ഷീണമില്ലെന്നും, യാത്രകളൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ദേവിക നമ്പ്യാര്‍ പറഞ്ഞിരുന്നു. അങ്ങനെ ഓണത്തിന് മുന്നോടിയായാണ് ഇവര്‍ യാത്ര തുടങ്ങിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി അധികം പ്ലാനിംഗൊന്നുമില്ലാതെയായിരുന്നു ഇത്തവണത്തെ യാത്ര.

ഈ വീഡിയോടു കൂടി ഞങ്ങളുടെ അൺപ്ലാൻഡ് ട്രിപ്പ് അവസാനിക്കുന്നു. മലേഷ്യയിൽ നിന്ന് നാട്ടിലെത്തി. എല്ലാർക്കും ഒരുപാട് സ്നേഹം നന്ദി. ഇനി ആത്മജ സെന്ററിൽ വിദ്യാരംഭത്തിന്റെ തിരക്കുകൾ എന്നുമായിരുന്നു വിജയ് മാധവ് കുറിച്ചത്. യോഗയും പാട്ടുമൊക്കെയായി ദേവികയും സജീവമാണ്. കോഴിക്കോടും മഞ്ചേരിയുമൊക്കെയായി തുടങ്ങി പിന്നെ മലേഷ്യയിലേക്കായിരുന്നു ഇവര്‍ പോയത്. വര്‍ഷങ്ങളായി ഇവിടെ വരണമെന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍. എന്നാല്‍ ആത്മജയോ, ഒരു വയസ് കഴിഞ്ഞപ്പോള്‍ തന്നെ അവന് ഇവിടെയൊക്കെ കാണാനും കറങ്ങാനും പറ്റി എന്നായിരുന്നു ദേവിക പറഞ്ഞത്.

ഈ യാത്ര ഞങ്ങള്‍ ശരിക്കും ആസ്വദിച്ചെന്നായിരുന്നു ദേവിക പറഞ്ഞത്. ആത്മജയ്ക്ക് തുടക്കത്തില്‍ ജലദോഷം വന്നിരുന്നെങ്കിലും പിന്നെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അവനും ഇതെല്ലാം ആസ്വദിക്കുകയായിരുന്നു. മലേഷ്യയില്‍ പോയപ്പോള്‍ എക്‌സലേറ്ററിലായിരുന്നു അവന്റെ കളി. കയറി ഇറങ്ങി കളിക്കുകയായിരുന്നു. ഭക്ഷണം തരാമെന്ന് പറഞ്ഞാണ് തിരികെ വിളിച്ച് കൊണ്ടുവന്നത്. ഫുഡ് തരാമെന്ന് പറഞ്ഞാല്‍ അവന്‍ കൂടെ വരുമെന്നും ദേവിക പറഞ്ഞിരുന്നു.

വഴക്കൊന്നുമില്ലാതെ എല്ലായിടത്തും ഓടിച്ചാടി നടക്കുകയായിരുന്നു ആത്മജ. നേരത്തെ സന്ദര്‍ശിച്ചിട്ടുള്ള സ്ഥലമായതിനാല്‍ അവിടെത്തെ സ്‌പെഷല്‍ കാര്യങ്ങളെക്കുറിച്ചൊക്കെ മാഷിന് ധാരണയുണ്ടായിരുന്നു. യാത്രാവിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ വിശദമായി പങ്കുവെച്ചിരുന്നു വിജയും ദേവികയും.

'ഒരായിരം പിറന്നാള്‍ ഉമ്മ എന്റെ പൊന്നുമോള്‍ക്ക്' : അഭിരാമിയെ ചേര്‍ത്ത് പിടിച്ച് അമൃത സുരേഷ്

നയന്‍സിന്‍റെയും വിഘ്നേഷിന്‍റെയും കുട്ടികള്‍ക്ക് വയസ് രണ്ട് : 'വിവാഹ സര്‍പ്രൈസ് ' പുറത്തുവിടാന്‍ നെറ്റ്ഫ്ലിക്സ്


 

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ