ബോളിവുഡിലെ രണ്ടാം വരവിൽ തിളങ്ങാൻ ധനുഷ്; സാറ അലി ഖാനൊപ്പം വർക്കൗട്ട് ചെയ്ത് താരം, വീഡിയോ

Web Desk   | Asianet News
Published : Nov 28, 2020, 09:19 AM IST
ബോളിവുഡിലെ രണ്ടാം വരവിൽ തിളങ്ങാൻ ധനുഷ്; സാറ അലി ഖാനൊപ്പം വർക്കൗട്ട് ചെയ്ത് താരം, വീഡിയോ

Synopsis

2013ൽ റിലീസ് ആയ 'രാഞ്ച്ന' എന്ന ചിത്രത്തിലാണ് ധനുഷ് ബോളിവുഡിൽ  നായകനായി എത്തിയത്. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക. ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അത്.

രു ഇടവേളയ്ക്ക് ശേഷം 'അത്‌രംഗി രേ' എന്ന ചിത്രത്തിലൂടെ  വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ് ധനുഷ്. അത്‌രംഗി രേയിൽ സാറ അലി ഖാനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി വൻ ഒരുക്കമാണ് ധനുഷ് ചെയ്യുന്നത്. ചിത്രത്തിനായി താരം നടത്തുന്ന വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

സാറാ അലിഖാനും ധനുഷിനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. തലെൈവയ്ക്കൊപ്പമുള്ള ട്രെയിനിംഗ് എന്ന കുറിപ്പോടെ സാറയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വർക്കൗട്ട് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഏറെ ആകാംഷയിലാണ് ധനുഷ് ആരാധകർ. 

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ദില്ലിയിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ധനുഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ നേരത്തെ പങ്കുവച്ചിരുന്നു.

2013ൽ റിലീസ് ആയ 'രാഞ്ച്ന' എന്ന ചിത്രത്തിലാണ് ധനുഷ് ബോളിവുഡിൽ  നായകനായി എത്തിയത്. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക. ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അത്.

അക്ഷയ് കുമാറിന്റെ 130-ാമത്തെ ചിത്രം കൂടിയാണ് 'അത്‌രംഗി രേ'. അദ്ദേഹം  തന്റെ സിനിമ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആവും ഈ ചിത്രത്തിൽ അവതരിപ്പിക്കുക എന്നാണ് പറഞ്ഞിട്ടുള്ളത്. ദേശിയ പുരസ്‌കാര ജേതാവായ ഹിമാൻഷു ശർമയാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്. 2021 വാലെന്റൈന്‍സ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും