നെറ്റ്ഫ്ളിക്സ് ചിത്രത്തിന്‍റെ കാലിഫോര്‍ണിയ ഷെഡ്യൂളിനിടെ ധനുഷ്; വൈറല്‍ ചിത്രങ്ങള്‍

Published : Apr 26, 2021, 01:20 PM IST
നെറ്റ്ഫ്ളിക്സ് ചിത്രത്തിന്‍റെ കാലിഫോര്‍ണിയ ഷെഡ്യൂളിനിടെ ധനുഷ്; വൈറല്‍ ചിത്രങ്ങള്‍

Synopsis

മാര്‍ക് ഗ്രിയാനെയുടെ 2009ല്‍ പുറത്തിറങ്ങിയ നോവലിനെ അധികരിച്ചുള്ളതാണ് സിനിമ

റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്സ് പ്രൊഡക്ഷന്‍ 'ദി ഗ്രേ മാനി'ല്‍ ധനുഷിന് ഒരു പ്രധാന റോള്‍ ഉണ്ടെന്ന വിവരം സിനിമാപ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 'അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിം' സംവിധായകരുടെ പുതിയ ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന പ്രോജക്റ്റുമാണ്. 200 മില്യണ്‍ ഡോളറിന് (1500 കോടിയോളം ഇന്ത്യന്‍ രൂപ) മുകളിലാണ് ചിത്രത്തിന്‍റെ ബജറ്റ്. സിനിമയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ഫെബ്രുവരി മുതല്‍ ധനുഷ് യുഎസില്‍ ഉണ്ട്. ഇപ്പോഴിതാ സിനിമയുടെ കാലിഫോര്‍ണിയ ഷെഡ്യൂളിനിടെയുള്ള ധനുഷിന്‍റെ ചില ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിരിക്കുകയാണ്.

 

എന്നാല്‍ ഇത് 'ദി ഗ്രേ മാന്‍' ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളല്ല. മറിച്ച് ഷെഡ്യൂള്‍ ബ്രേക്കിനിടെ ധനുഷിന്‍റെ വിശ്രമവേളയില്‍ പകര്‍ത്തപ്പെട്ട ചിത്രങ്ങളാണ്. ധനുഷിനൊപ്പം കുടുംബവുമുണ്ട് കാലിഫോര്‍ണിയയില്‍. ഭാര്യ ഐശ്വര്യയുടെ ചിത്രം പകര്‍ത്തുന്ന ധനുഷ് ആണ് പുറത്തെത്തിയ ഒരു ചിത്രത്തില്‍.

 

മാര്‍ക് ഗ്രിയാനെയുടെ 2009ല്‍ പുറത്തിറങ്ങിയ നോവലിനെ അധികരിച്ചുള്ളതാണ് സിനിമ. ജോ റൂസോ, ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്‍ഫീലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. റൂസോ സഹോദരന്മാര്‍ ഒരുക്കിയ ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‍സ് സിനിമകളുടെ തിരക്കഥയും ക്രിസ്റ്റഫറും സ്റ്റീഫനും ചേര്‍ന്നായിരുന്നു. മുന്‍പ് സിഐഎയില്‍ പ്രവര്‍ത്തിച്ചിരുന്നു, നിലവില്‍ പ്രൊഫഷണല്‍ കില്ലറായി പ്രവര്‍ത്തിക്കുന്ന കോര്‍ട്ട് ഗെന്‍ട്രി എന്ന കഥാപാത്രമാണ് നോവലിലും സിനിമയിലും 'ഗ്രേ മാന്‍'. റ്യാന്‍ ഗോസ്ലിംഗും ക്രിസ് ഇവാന്‍സുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വായനക്കാരില്‍ ചലനം സൃഷ്‍ടിച്ച പുസ്‍തക സിരീസ് ആയിരുന്നു ഗ്രേ മാന്‍. വിജയം കാണുന്നപക്ഷം സിനിമയ്ക്കും തുടര്‍ഭാഗങ്ങള്‍ ഉണ്ടായേക്കും. മുന്‍പ് ബ്രാഡ് പിറ്റ്, ജെയിംസ് ഗ്രേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ന്യൂ റിജന്‍സി എന്ന ഹോളിവുഡ് നിര്‍മ്മാണക്കമ്പനി ആലോചിച്ച പ്രോജക്ട് ആയിരുന്നു ഗ്രേ മാന്‍. പക്ഷേ അത് നടക്കാതെപോയി. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്