"പ്രായവും അനാരോഗ്യവും കാരണം.." : ഹേമ മാലിനിക്കും മക്കള്‍ക്കും ധര്‍മേന്ദ്രയുടെ സന്ദേശം

Published : Jun 29, 2023, 07:55 PM IST
"പ്രായവും അനാരോഗ്യവും കാരണം.." : ഹേമ മാലിനിക്കും മക്കള്‍ക്കും ധര്‍മേന്ദ്രയുടെ സന്ദേശം

Synopsis

87-കാരനായ ധര്‍മേന്ദ്ര എന്നാല്‍ എന്താണ് അസുഖം എന്നകാര്യത്തില്‍ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.

ദില്ലി: മുതിർന്ന ബോളിവുഡ് താരം ധർമേന്ദ്ര ഭാര്യ ഹേമ മാലിനിക്കും  മക്കളായ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവർക്കുമായി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.  ഭാര്യയോടും മക്കളോടുമുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നുണ്ട് സന്ദേശത്തില്‍. എന്നാല്‍ തന്‍റെ പ്രായവും അനാരോഗ്യവും നിങ്ങളോട് വ്യക്തിപരമായി സംസാരിക്കുന്നത് വിലക്കുന്നുവെന്ന് ധര്‍മേന്ദ്ര പറയുന്നു.

ഈഷ ഡിയോളിനൊപ്പമുള്ള ഒരു പഴയ ഫോട്ടോ തന്റെ പോസ്റ്റിനൊപ്പം ധര്‍മേന്ദ്ര പങ്കിട്ടിട്ടുണ്ട്. "ഇഷ, അഹാന, ഹേമ, എന്‍റെ എല്ലാ പ്രിയപ്പെട്ട കുട്ടികളെ...ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ബഹുമാനിക്കുന്നു... പ്രായവും രോഗവും എന്നോട് പറയുന്നു, എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിക്കാന്‍ കഴിയില്ലെന്ന്. .. പക്ഷേ," ധർമ്മേന്ദ്ര സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി.

87-കാരനായ ധര്‍മേന്ദ്ര എന്നാല്‍ എന്താണ് അസുഖം എന്നകാര്യത്തില്‍ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.
അതേ സമയം ഇഷ ഡിയോള്‍ ഭരത് തഖ്താനിയെ  2012 ലെ വിവാഹം കഴിച്ച സമയത്തെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.  ഫോട്ടോയിൽ ഇഷയ്ക്കൊപ്പം ധർമേന്ദ്രയും മാലിനിയും ഭർത്താവും ഉണ്ടായിരുന്നു. 

"പാപ്പ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ എന്നും ബെസ്റ്റാണ്. ഒരു കണ്ടീഷനും ഇല്ലാത്ത സ്നേഹം താങ്കളോടുണ്ട്. അത് പപ്പയ് അറിയാം. എന്നും സന്തോഷവാനും, ആരോഗ്യവാനുമായി ഇരിക്കുക". എന്നാണ് ഇഷ ക്യാപ്ഷന്‍ എഴുതിയത്. ഇതിന് മറുപടി എന്ന പോലെയാണ് ധര്‍മേന്ദ്രയുടെ പോസ്റ്റ് എന്നാണ് ബോളിവുഡ് പറയുന്നത്.

അടുത്തിടെ ധര്‍മേന്ദ്രയുടെ കൊച്ചുമകനും, നടന്‍ സണ്ണി ഡിയോളിന്‍റെ മകനുമായ കരണ്‍ ഡിയോളിന്‍റെ വിവാഹം നടന്നിരുന്നു. ബോളിവുഡിലെ വലിയ താരങ്ങള്‍ എല്ലാം അതില്‍ പങ്കെടുത്തു. എന്നാല്‍ ധര്‍മേന്ദ്രയുടെ രണ്ടാമത്തെ പത്നിയായ ഹേമ മാലിനിയുടെ കുടുംബത്തില്‍ നിന്നും ആരും എത്തിയില്ല. ഇത് വാര്‍ത്ത ആയപ്പോഴാണ് ഇഷ പോസ്റ്റിട്ടത്. അതും വൈറലായിരുന്നു. 

കിടിലന്‍ ആക്ഷൻ രംഗങ്ങളുമായി ആർ ഡി എക്സിന്‍റെ ടീസർ; ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

മാമന്നന്‍ തീയറ്ററില്‍ എത്തി, ക്രൂരനായ വില്ലനായി ഫഹദ്; ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക