
സെലിബ്രിറ്റികളുടെ ത്രോബാക്ക് ചിത്രങ്ങൾ കാണാൻ ആരാധകർക്ക് കൗതും ഏറെയാണ്. പ്രത്യേകിച്ച് തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർ താരങ്ങളുടേത്. പലപ്പോഴും ഈ താരങ്ങളാണോ ഇത് എന്ന് തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് പുറത്തുവരുന്നത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ. എന്നാൽ അത് പ്രിയ താരങ്ങളുടേത് അല്ല. മയാളത്തിന്റെ പ്രിയ സംവിധായകന്റേതാണ്.
2013ൽ തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യപ്പെട്ട സിനിമയിലൂടെ മലയാളികൾക്ക് ഇടയിൽ തരംഗമായ ആളാണ് ഈ സംവിധായകൻ. ഈ ചിത്രത്തിന്റെ പേര് നേരം. സംവിധാനം അൽഫോൺസ് പുത്രൻ. അൽഫോൺസിന്റെ കുട്ടിക്കാല ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നതും.
#me എന്ന ഹാഷ്ടാരോടൊണ് അൽഫോൺസ് പുത്രൻ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. വൈറ്റ് ആൻഡ് റെഡ് കോമ്പിനേഷനിലുള്ള വസ്ത്രം ധരിച്ച് കൂൾ ലുക്കിൽ നിൽക്കുന്ന അൽഫോൺസിനെ ഫോട്ടോയിൽ കാണാവുന്നതാണ്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ കമന്റുകുമായി നിരവധി പേരും രംഗത്ത് എത്തി. ചിലർ സിമ്പു എന്നാണ് കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി അൽഫോൺസ് എത്തുകയും ചെയ്തു. 'യാ ഡാ.. ചില സുഹൃത്തുക്കൾ എന്നെ സിമ്പു എന്ന് വിളിക്കാറുണ്ട്', എന്നാണ് സംവിധായകൻ കുറിച്ചത്. ഇവയ്ക്ക് ഒപ്പം തന്നെ അൽഫോൺസ് പുത്രന്റെ നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എത്രയും വേഗം തിരിച്ചു വരണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
നേരത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രേമം. നിവിൻ പോളി നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നായി മാറിയിരുന്നു. തമിഴ്നാട്ടിൽ മാത്രം 200ദിവസം ആണ് ചിത്രം തിയറ്ററുകളിൽ ഓടിയത്. നിലവിൽ തമിഴ്നാട്ടിൽ ചിത്രം വീണ്ടും റി-റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് രണ്ടാം വരവിലും പ്രേമത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
എന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്: നന്ദി പറഞ്ഞ് 'തമിഴക വെട്രി കഴകം' നേതാവ്
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..