സംവിധായകൻ ശങ്കറിന്റെ മകൾ വിവാഹിതയായി

Web Desk   | Asianet News
Published : Jun 28, 2021, 02:07 PM ISTUpdated : Jun 28, 2021, 02:21 PM IST
സംവിധായകൻ ശങ്കറിന്റെ മകൾ വിവാഹിതയായി

Synopsis

തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ.

മിഴ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മഹാബലിപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് വരൻ. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടർ കൂടിയായ ഐശ്വര്യ.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തി.  തെന്നിന്ത്യൻ സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹ സത്കാരത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്‌സ് ക്രിക്കറ്റ് ടീം അം​ഗമാണ് രോഹിത് ദാമോദരൻ. ടീമിന്റെ ക്യാപ്റ്റനുമാണ് രോഹിത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക