'വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; ദിയ അമ്മയായി, സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Published : Jul 05, 2025, 08:35 PM ISTUpdated : Jul 05, 2025, 09:19 PM IST
Diya krishna

Synopsis

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ.

യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ അമ്മയായി. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ അറിയിച്ചു.

"നമസ്കാരം സഹോദരങ്ങളെ..വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി", എന്നായിരുന്നു സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

2024 സെപ്റ്റംബറില്‍ ആയിരുന്നു ദിയ കൃഷ്ണയുടേയും അശ്വിന്‍ ഗണേശിന്‍റെയും വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് അശ്വിന്‍. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ദിയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

കൃഷ്ണ കുമാറിന്‍റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാന, ഇഷാനി, ഹന്‍സിക എന്നിവരാണ് മറ്റ് മക്കള്‍. യുട്യൂബില്‍ ഏറെ സജീവമായവരാണ് കൃഷ്ണ കുമാറിന്‍റെ നാല് മക്കളും ഭര്യ സിന്ധുവും. ഇവര്‍ക്കെല്ലാവര്‍ക്കും ഓരോ യുട്യൂബ് ചാനലുകള്‍ വീതവുമുണ്ട്. 

'ഓസി ടോക്കീസ്' എന്നാണ് ദിയയുടെ ചാനലിന്‍റെ പേര്. 1.26 മില്യണ്‍ സബ്സ്ക്രൈബേഴ്സും ദിയയ്ക്കുണ്ട്. തന്‍റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള ദിയ ഗര്‍ഭിണിയായ ശേഷമുള്ള കാര്യങ്ങളും ചാനലില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത് വരെയുള്ള കാര്യങ്ങള്‍ ദിയ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു മില്യണ്‍ വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് മാത്രം ലഭിച്ചിരിക്കുന്നത്. ഒപ്പം യുട്യൂബ് ട്രെന്‍റിങ്ങില്‍ രണ്ടാം സ്ഥാനത്തുമാണ് ഈ വീഡിയോ ഇപ്പോള്‍. 

PREV
Read more Articles on
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും