സ്വിം സ്യൂട്ടിലുള്ള ചിത്രത്തിന് മോശം കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

Web Desk   | Asianet News
Published : Jul 02, 2021, 11:04 AM IST
സ്വിം സ്യൂട്ടിലുള്ള ചിത്രത്തിന് മോശം കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

Synopsis

മാലിദ്വീപിൽ പോയപ്പോഴുള്ള ചിത്രങ്ങൾ ദിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന കുടുംബത്തിന് വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. പലപ്പോഴും ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താൻ പുതുതായി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മോശം കമന്റ് ചെയ്തയാൾക്ക് മറുപടി നൽകിയിരിക്കുകയാണ് മകൾ ദിയ കൃഷ്ണ. 

മാലിദ്വീപിൽ പോയപ്പോഴുള്ള ചിത്രങ്ങൾ ദിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിന്, ‘വെറുതെയല്ല പീഡനം കൂടുന്നത്’ എന്നായിരുന്നു കമന്റ് വന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് ദിയ നല്ല ചുട്ട മറുപടിയും കൊടുത്തു.

‘ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാകണം. ഇയാളുടെ മാതാപിതാക്കള്‍ ആരാണോ. ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം’;എന്ന് ദിയ കുറിച്ചു. എല്ലാവരും ശ്രദ്ധിച്ചതോടെ അവർ ആ കമന്റ് ഡിലീറ്റ് ചെയ്തെന്നും പിന്നീട് പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത