'പത്തൊൻപത് ആഴ്ച, ആദ്യം കരുതിയത് ​ഗ്യാസെന്ന്, വിശന്നാൽ ആള് ചവിട്ടും'; ബേബി കിക്കിനെ കുറിച്ച് ദിയ കൃഷ്ണ

Published : Mar 01, 2025, 03:15 PM ISTUpdated : Mar 01, 2025, 03:18 PM IST
'പത്തൊൻപത് ആഴ്ച, ആദ്യം കരുതിയത് ​ഗ്യാസെന്ന്, വിശന്നാൽ ആള് ചവിട്ടും'; ബേബി കിക്കിനെ കുറിച്ച് ദിയ കൃഷ്ണ

Synopsis

കുഞ്ഞിന്റെ ആദ്യ കിക്കിനെ കുറിച്ച് വാചാലയായിരിക്കുകയാണ് ദിയ. 

ലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സോഷ്യൽ ലോകത്ത് ഏറെ സജീവമായ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി അവർ പങ്കിടാറുണ്ട്. അവ ശ്രദ്ധനേടാറുമുണ്ട്. അടുത്തിടെ ആയിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. അശ്വിൻ ആണ് ദിയയുടെ ഭർത്താവ്. നിലവിൽ ഇവർ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ വിശേഷങ്ങളെല്ലാം വ്ലോ​ഗിലൂടെ ദിയ അറിയിക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യ കിക്കിനെ കുറിച്ച് വാചാലയായിരിക്കുകയാണ് ദിയ. 

​ഗർഭകാലം പത്തൊൻപത് ആഴ്ചകൾ പിന്നിട്ടെന്ന് ദിയ കൃഷ്ണ പറയുന്നു. കുഞ്ഞിന്റെ അനക്കം ആദ്യം കിട്ടിയപ്പോൾ ​ഗ്യാസാണെന്നാണ് കരുതിയതെന്നും പല രാത്രികളിലും ഉറങ്ങാൻ കഴിയുന്നില്ലെന്നും ദിയ പറയുന്നു. "ഇപ്പോള്‍ പത്തൊമ്പത് ആഴ്ചയായി. വയറിന് അകത്തുള്ള ആള്‍ ചെറിയ അനക്കമൊക്കെ തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് എന്റെ ഉറക്കവും കളയുന്നുണ്ട്. പെട്ടെന്നൊക്കെ എഴുന്നേറ്റിരിക്കും. ആഹാരം കഴിച്ചാൽ പിന്നെ അനക്കം ഒന്നും ഉണ്ടാവില്ല. ബേബി ഉറങ്ങുമെന്ന് തോന്നുന്നു. തുടക്കത്തിൽ ബേബി കിക്കാണെന്ന് എനിക്ക് മനസിലായില്ല. ​ഗ്യാസ് ആണെന്നാണ് കരുതിയത്. നന്നായി കഴിയുമ്പോഴും നടക്കുമ്പോഴും നല്ല മൂവ്മെന്റ് ഉണ്ടാകാറുണ്ട്. വിശന്നിരിക്കുമ്പോൾ എന്നെ ചവിട്ടും. മനോഹരമായൊരു അനുഭവമാണത്. അത് അനുഭവിച്ചവർക്ക് അറിയാം", എന്നാണ് ദിയ കൃഷ്ണ പറയുന്നത്. 

'സൂക്ഷ്മദർശിനി'യിലെ സ്റ്റെഫിയിൽ നിന്ന് 'വടക്കനി'ലെ അന്നയിലേക്ക്; മെറിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

തനിക്ക് മുകളിൽ നിന്നേ വയറുണ്ടെന്നും ദിയ കൃഷ്ണ പറയുന്നുണ്ട്. "മുകളില്‍ നിന്നേ എനിക്ക് വയറുണ്ട്. എന്ന് കരുതി അത്രയധികം വയറും വന്നിട്ടില്ല. അഞ്ചാം മാസത്തിലേക്ക് കയറുമ്പോള്‍ ചെറിയ പരിപാടികളൊക്കെ ഉണ്ട്. അതിന്റെ വിശേഷങ്ങൾ വഴിയെ പറയാം. വളകാപ്പ് ഏഴാം മാസത്തിലേ നടത്തു", എന്നും ദിയ കൃഷ്ണ വീഡിയോയിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത