'തെറ്റിദ്ധാരണ കാരണം പറ്റിയത്, ക്ഷമിക്കണം ഇനി ആവര്‍ത്തിക്കില്ല': കേസ് ക്ഷമ ചോദിച്ച് ഒത്തുതീര്‍പ്പാക്കി കങ്കണ

Published : Mar 01, 2025, 08:11 AM ISTUpdated : Mar 01, 2025, 08:13 AM IST
'തെറ്റിദ്ധാരണ കാരണം പറ്റിയത്, ക്ഷമിക്കണം ഇനി ആവര്‍ത്തിക്കില്ല': കേസ് ക്ഷമ ചോദിച്ച് ഒത്തുതീര്‍പ്പാക്കി കങ്കണ

Synopsis

ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ നടത്തിയ പരാമർശങ്ങളിൽ കങ്കണ റണൗട്ട് മാപ്പ് പറഞ്ഞതോടെ മാനനഷ്ടക്കേസ് ഒത്തുതീർന്നു. 

മുംബൈ: അഞ്ച് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ടുകൊണ്ട്, ബോളിവുഡ് താരം കങ്കണ റണൗട്ട് ബുധനാഴ്ച ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനെതിരെ നടത്തിയ 'അപകീർത്തികരമായ' പരാമർശങ്ങളില്‍ മാപ്പ് പറഞ്ഞു. ഇതോടെ റണൗട്ടിനെതിരായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍പ്പാക്കി.

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിന്‍റെ പേര് വലിച്ചിഴച്ചതിനാണ് കങ്കണ നിരുപാധികം മാപ്പ് പറഞ്ഞത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒടുവിൽ ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായി റണാവത്തും അക്തറും മാനനഷ്ടക്കേസ് തീർപ്പാക്കി.

ബാന്ദ്രയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയ റണൗട്ടിന്‍റെ മൊഴി പ്രകാരം. 2020 ജൂലൈ 19-ന് അർണബ് ഗോസ്വാമിയുമായുള്ള അഭിമുഖത്തിൽ താൻ പറഞ്ഞതെല്ലാം തെറ്റിദ്ധാരണയുടെ ഫലമാണെന്ന് പാര്‍ലിമെന്‍റ് അംഗം കൂടിയായ കങ്കണ റണൗട്ട് പറഞ്ഞതായി പറയുന്നു.

അക്തറിനെതിരായ അവളുടെ പ്രസ്താവനകൾ നിരുപാധികം പിൻവലിച്ചു (അഭിമുഖത്തിൽ പറഞ്ഞതുപോലെ) ഭാവിയിൽ 'ഇത് ആവർത്തിക്കില്ല' എന്ന ഉറപ്പും കങ്കണ നല്‍കുന്നു. “ചലച്ചിത്രരംഗത്തെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ ജാവേദ് അക്തറിന് ഉണ്ടായ അസൗകര്യത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു, അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്” റണൗത്ത് മുംബൈ കോടതിയിൽ പറഞ്ഞു.

കങ്കണയുടെ മാപ്പ് അംഗീകരിച്ച ജാവേദ് അക്തര്‍ അവള്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്. 

കേസ് തീര്‍പ്പായതിന് പിന്നാലെ കഴിഞ്ഞ ദിവസം ജാവേദ് അക്തറുമായി ഒരു ഫോട്ടോ കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചു. കോടതിയില്‍ നിന്നും എടുത്തത് എന്ന് കരുതുന്ന ചിത്രത്തില്‍ തങ്ങളുടെ നിയമയുദ്ധം അവസാനിച്ചുവെന്ന് നടി എഴുതി, കേസ് തീര്‍ക്കാന്‍ ദയയും കൃപയും കാണിച്ചതിന് ജാവേദ് അക്തറിനോട് കങ്കണ നന്ദി പറഞ്ഞു. 

തകര്‍ന്നടിഞ്ഞ് എമര്‍ജൻസി, നേടിയത്?, ഇനി ഒടിടിയിലേക്ക്, എവിടെ?, എപ്പോള്‍?

ബോളിവുഡ് ബോക്സോഫീസിന് ഈ വര്‍ഷം ആദ്യമായി ശ്വാസം നേരെ വീണു: ഛാവ രക്ഷയായി !

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത