നിറങ്ങളിൽ മുങ്ങി മൃദുല വിജയ്, ഹോളി ആഘോഷം തകർപ്പനാക്കി താരം

Published : Mar 27, 2024, 06:21 PM IST
നിറങ്ങളിൽ മുങ്ങി മൃദുല വിജയ്, ഹോളി ആഘോഷം തകർപ്പനാക്കി താരം

Synopsis

ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രം​ഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു. 

കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രം​ഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാ​ഹിതയാകുന്നത്. 

​ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രം​ഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു. പ്രസവത്തിനായി അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും തിരികെ നായികയായിത്തന്നെ താരം മിനിസ്ക്രീനിലെക്ക് എത്തിയിരിന്നു. ഇപ്പോൾ അഭിനയവും അവതരണവുമെല്ലാമായി സജീവമാണ് താരം. 

സോഷ്യൽ മീഡിയയിൽ ധാരാളം ചിത്രങ്ങൾ പങ്കുവെക്കാറുള്ള താരമാണ് മൃദുല. ഇപ്പോഴിതാ, നിറങ്ങളിൽ കുളിച്ച് നിൽക്കു്നന താരത്തിൻറെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോളി ആഘോഷത്തിലാണ് നടി. ചായങ്ങൾ കൈയിലെടുത്തും മുഖത്തും വസ്ത്രങ്ങളിലും പടർത്തിയിരിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. മറ്റൊരു പോസ്റ്റിൽ നടി അനുവിനൊപ്പം ഹോളി ആഘോഷത്തിൽ പങ്കുചേർന്നതിൻറെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. 

ഈ ഹോളി നമുക്ക് കൂടുതൽ നിറമുള്ളതാക്കാം എന്നാണ് പോസ്റ്റിനൊപ്പം താരം പറയുന്നത്. താരത്തിൻറെ ലുക്കും ആറ്റിറ്റ്യൂഡും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ആഘോഷത്തിൻറെ കൂടുതൽ ചിത്രങ്ങൾ വേണമെന്നും കമൻറ് വരുന്നുണ്ട്. 

നേരത്തെ ഒരു അഭിമുഖത്തിൽ വിവാഹ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ, കല്യാണത്തിന് മുൻപ് യുവയ്ക്ക് ഭയങ്കര ജാഡയാണെന്നാണ് താൻ കരുതിയതെന്ന് മൃദുല പറഞ്ഞു. കല്യാണം കഴിഞ്ഞതിനു ശേഷം ആളെ കൂടുതൽ മനസ്സിലാക്കാൻ പറ്റി. ഭയങ്കര കൂൾ ആയിട്ടുള്ള ആളാണ്, ഭയങ്കര സ്നേഹമുള്ള ആളാണ്, എത്ര ദേഷ്യപ്പെട്ടാലും തിരികെ ദേഷ്യപ്പെടില്ലെന്നും മൃദുല പറഞ്ഞു. ഭയങ്കര പൊസസീവ് ആയ ഭാര്യയാണ് താനെന്നും യുവ മറ്റു നായികമാർക്കൊപ്പം അടുത്ത് അഭിനയിക്കുമ്പോൾ പൊസസീവ്‌നെസ്സ് തോന്നാറുണ്ടെന്നും മൃദുല പറഞ്ഞിരുന്നു.

'ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നിരിക്കുന്നു': ശ്രീരേഖയും ജാസ്മിനും നേര്‍ക്കുനേര്‍.!

തെറ്റിദ്ധാരണ മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണം; പ്രേക്ഷകരോട് അപേക്ഷിച്ച് ജാസ്മിന്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത