'സന്തോഷകരമായ 9 വർഷങ്ങൾ, ഒരു ദശകത്തോട് അടുക്കുന്നു'; അമാലിനെ ചേർത്ത് പിടിച്ച് ഡിക്യു, ആശംസയുമായി ആരാധകർ

Web Desk   | Asianet News
Published : Dec 22, 2020, 06:28 PM IST
'സന്തോഷകരമായ 9 വർഷങ്ങൾ, ഒരു ദശകത്തോട് അടുക്കുന്നു'; അമാലിനെ ചേർത്ത് പിടിച്ച് ഡിക്യു, ആശംസയുമായി ആരാധകർ

Synopsis

മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ കുറിച്ചത്.

ലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും ഒമ്പതാം വിവാഹ വാർഷികമാണ് ഇന്ന്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്. ഇതിനിടയിൽ പ്രിയതമയെ കുറിച്ച് ദുൽഖർ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. 

“സന്തോഷകരമായ 9 വർഷങ്ങൾ… ഒരു ദശകത്തോട് അടുക്കുന്നു… കൂടുതൽ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പർ ഗ്ലൂ പോലെ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിർത്തുന്നു. യാത്രകളുടെ ഒരു ദശകം… ജീവിതത്തിൽ ഇടറുമ്പോഴെല്ലാം പരസ്പരം ചേർത്തു പിടിക്കുന്നു, മുന്നോട്ടു തന്നെ നടക്കുന്നു… ഒന്നിച്ച് ശക്തരായി നിൽക്കുന്നു..ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു”എന്നാണ് ദുൽഖർ കുറിച്ചത്.

താരത്തിന്റെ പോസ്റ്റിന് താഴെ ആശംസയുമായി ആരാധകരും രം​ഗത്തെത്തി. പ്രിയകൂട്ടുകാർക്ക് സോഷ്യൽ മീഡിയയിലൂടെ നസ്രിയയും ആശംസകൾ നേർന്നിട്ടുണ്ട്.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. 2017ലാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുമ്പ് ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ കുറിച്ചത്.

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ