Aishwarya Ramsai : എട്ട് വ്യത്യസ്ത മേക്കോവർ; വീഡിയോയുമായി ഐശ്വര്യ

Published : Jan 23, 2022, 10:39 PM IST
Aishwarya  Ramsai : എട്ട് വ്യത്യസ്ത മേക്കോവർ; വീഡിയോയുമായി ഐശ്വര്യ

Synopsis

ഏഷ്യാനെറ്റ്  പരമ്പരകളിൽ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ്  'മൗനരാഗം'.

ഏഷ്യാനെറ്റ്  പരമ്പരകളിൽ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ്  'മൗനരാഗം' (Mounaragam). നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ്  മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ (സോന ജെലീന) വരെ പ്രേക്ഷകർ ഇരു കയ്യും നീട്ടി  സ്വീകരിച്ചു. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി, അഥവാ ഐശ്വര്യ റാംസായ് പങ്കുവച്ച ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വ്യത്യസ്തമായ എട്ട് മേക്കോവർ ചിത്രങ്ങൾ കോർത്തിണക്കിയാണ് ഐശ്വര്യ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എട്ട് വ്യത്യസ്ത വസ്ത്രങ്ങളിൽ എട്ട് സ്റ്റൈലുകളിലുള്ള വാക്കിങ് വീഡിയോ ആണത്. വുമൺ എന്നാണ് താരം വീഡിയോക്ക് നൽകിയിരിക്കുന്ന കുറിപ്പ്.

തന്റെ ദുബായ് യാത്രയുടെ ചിത്രങ്ങളാണ് താരം പ്രധാനമായി പങ്കുവച്ചിരിക്കുന്നത്.  ദുബായിൽ ഓപ്പൺ കാറിൽ കറങ്ങുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെ ആയിരുന്നു നേരത്തെ താരം പങ്കുവച്ചത്.  പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.  പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക  വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'IFFK യിൽ ദിവസവും മൂന്ന് സിനിമ വരെ കാണും ' - ദിനേശ് പ്രഭാകർ
തന്തപ്പേര് ഇമോഷണലി കണക്ടായ സിനിമ