ബംഗളൂരുവില്‍ പാര്‍ട്ടിക്കിടെയുള്ള ചിത്രങ്ങളുമായി എസ്‍തര്‍; 'റാണി' അറിഞ്ഞോയെന്ന് ആരാധകര്‍

Published : Feb 26, 2021, 11:10 AM IST
ബംഗളൂരുവില്‍ പാര്‍ട്ടിക്കിടെയുള്ള ചിത്രങ്ങളുമായി എസ്‍തര്‍; 'റാണി' അറിഞ്ഞോയെന്ന് ആരാധകര്‍

Synopsis

ജീത്തു ജോസഫ് തന്നെ ഒരുക്കുന്ന ദൃശ്യം 2 തെലുങ്ക് റീമേക്കില്‍ ഇതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും എസ്‍തര്‍ ആണ്.

എസ്‍തര്‍ അനിലിന്‍റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രമാണ് 'ദൃശ്യം' സിരീസിലെ 'അനുമോള്‍'. 'ജോര്‍ജുകുട്ടി'യുടെ ഇളയമകളായ അനുവിന്‍റേത് ആദ്യഭാഗത്തില്‍ അതീവപ്രാധാന്യമുള്ള വേഷമായിരുന്നു. ആറ് വര്‍ഷത്തിനുശേഷം എത്തിയ 'ദൃശ്യം 2'ഉും വന്‍ പ്രേക്ഷകപ്രീതി നേടുമ്പോള്‍ എസ്‍തറിന്‍റെ കഥാപാത്രത്തോടുള്ള സ്നേഹവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എസ്‍തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെയും 'അനു'വിനോടാണ് ആരാധകരില്‍ ചിലര്‍ സംസാരിച്ചത്.

ബംഗളൂരുവില്‍ ഒരു പാര്‍ട്ടിക്കിടെ സുഹൃത്തുമൊത്തുള്ള ചിത്രങ്ങളാണ് എസ്‍തര്‍ ഇന്‍സ്റ്റയിലൂടെ പങ്കുവച്ചത്. 'മീനചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ' എന്ന ചോദ്യത്തിന് 'നിങ്ങളാരും പറഞ്ഞുകൊടുക്കേണ്ട' എന്നാണ് എസ്‍തറിന്‍റെ മറുപടി. കൂട്ടത്തില്‍ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്ന കമന്‍റുകളെ ചിരിച്ചു തള്ളുന്നുമുണ്ട് എസ്‍തര്‍.

സിനിമയും പഠനവും ഒരുമിച്ച് കൊണ്ടുപോവുകയാണ് നിലവില്‍ എസ്‍തര്‍. മുംബൈയില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ജീത്തു ജോസഫിന്‍റെ തന്നെ മിസ്റ്റര്‍ ആൻഡ് മിസ് റൗഡി, ഷാജി എന്‍ കരുണിന്‍റെ ഓള് എന്നീ സിനിമകളില്‍ എസ്‍തര്‍ അഭിനയിച്ചിരുന്നു. തെലുങ്കില്‍ ജൊഹാര്‍ എന്ന ചിത്രവും ചെയ്തു. സന്തോഷ് ശിവന്‍റെ മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രം. ജീത്തു ജോസഫ് തന്നെ ഒരുക്കുന്ന ദൃശ്യം 2 തെലുങ്ക് റീമേക്കില്‍ ഇതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും എസ്‍തര്‍ ആണ്.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി