'ഫാൻ ഇല്ലാതെ നല്ല വെയിലത്ത്‌ കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാര്‍'; ലൊക്കേഷനിലെ കഥ പറഞ്ഞ് മധുരരാജയുടെ സഹസംവിധായകന്‍

Published : Apr 26, 2019, 07:02 PM ISTUpdated : Apr 26, 2019, 07:09 PM IST
'ഫാൻ ഇല്ലാതെ നല്ല വെയിലത്ത്‌ കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാര്‍'; ലൊക്കേഷനിലെ കഥ പറഞ്ഞ് മധുരരാജയുടെ സഹസംവിധായകന്‍

Synopsis

തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്  മമ്മൂട്ടിയുടെ മധുരരാജ. റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി തിയേറ്ററുകളെ ഇളക്കിമറിച്ച  മധുരാജയുടെ വിശേഷങ്ങളെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്  മമ്മൂട്ടിയുടെ മധുരരാജ. റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി തിയേറ്ററുകളെ ഇളക്കിമറിച്ച  മധുരാജയുടെ വിശേഷങ്ങളെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ദുല്‍ഖറിന്‍റെ പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രണയകഥ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണിപ്പോള്‍. മികച്ച പ്രതികരണമാണ് യമണ്ടന്‍ പ്രണയകഥയ്ക്കും ലഭിക്കുന്നത്.

ഇതിനിടയില്‍ മധുരരാജയുടെ സഹസംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍പങ്കുവച്ച ഒരുകുറിപ്പാണ് വൈറലാകുന്നത്.  ഫാന്‍ ഇല്ലാതെ നല്ല വെയിലത്ത് കാട്ടില്‍ ഉറങ്ങുന്ന മെഗാസ്റ്റാര്‍ എന്ന മുഖവുരയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. 

കുറിപ്പിങ്ങനെ..,

ഫാൻ ഇല്ലാതെ നല്ല വെയിലത്ത്‌ കാട്ടിൽ ഇരുന്ന് ഉറങ്ങുന്ന മെഗാസ്റ്റാർ. ഈ കാഴ്ച നേരിൽ കണ്ടപ്പോ സത്യത്തിൽ മമ്മൂക്കയോട് ആരാധനയാണോ ഇഷ്ടമാണോ ബഹുമാനമാണോ.. അതിലും മുകളിൽ എന്തോ ആണ് തോന്നിയത് കാരണം. ഇന്ന് ഒന്നു രണ്ടുസിനിമയിലും അഭിനയിച്ചവർ വരെ രാവിലെ വന്നിട്ടുണ്ടെങ്കിൽ മേക്കപ്പ് ചെയ്ത് തയാറായി വരാൻ നല്ല സമയം എടുക്കുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും അവർ കാരവാനിൽ പോയി ഇരിക്കും (അത് അവരുടെ കുറ്റം അല്ല അടുത്ത ഷോട്ട് തയാറായി ആയി വരാൻ 10.15മിനുട്ട് എടുക്കും )

പക്ഷേ മമ്മൂക്ക, എന്നും രാത്രി വരെ ശരീരം ഒരുപാട് അധ്വാനിച്ച് കഷ്ടപ്പെട്ട് ഫൈറ്റ് കഴിഞ്ഞു പോകുമ്പോൾ മമ്മൂക്കയോട് ഡയറക്ടർ. മമ്മൂക്ക നാളെ രാവിലേ ഒരു 10 മണി 10:15 ആകുമ്പോഴേക്കും എത്താൻ പറ്റുവോ? പിറ്റേ ദിവസം രാവിലെ 9 മണിക്ക് മമ്മൂക്ക ലൊക്കേഷനിൽ എത്തും. കാരവാനിൽ കേറാതെ നേരെ ലൊക്കേഷനിലെക്ക് വന്ന് അവിടെ നിന്ന് തന്നെ കോസ്റ്റ്യൂം ചെയ്ഞ്ച് ചെയ്ത് തയാർ ആകും. ഷോട്ട് കഴിഞ്ഞ് ഇടവേളകളിൽ മമ്മൂക്കയോട് കാരവാനിൽ പോയി ഇരുന്നോളൂ റെഡി ആകുമ്പോൾ വിളിച്ചോളാം എന്നു പറയുമ്പോൾ മമ്മൂക്ക പറയും.

‘നമ്മൾ എല്ലാരുംകൂടിയല്ലേ സിനിമ ചെയ്യുന്നേ..നിങ്ങൾ ഇവിടെ പുകയത്ത്‌ കിടന്നു കഷ്ടപെടുമ്പോൾ ഞാൻ എങ്ങനെ കാരവാനിൽ പോയി ഇരിക്കും. ഞാൻ ഇവിടെ ഇരുന്നോളാം. ’ പിന്നീട് നോക്കുമ്പോൾ അവിടെ ഇരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങുന്നതാണ് കാണുന്നത്. ഫാൻ ഇല്ലാത്തതിനോ എസി കൂളർ ഇല്ലാത്തത്തിനോ ആരോടും ഒന്നും ചോദിക്കില്ല പറയില്ല. ഈ ഫോട്ടോയിൽ നിന്ന് മനസിലാക്കാം ക്ഷീണം. പക്ഷെ ഫ്രെയിമിൽ വന്ന് നിൽക്കുമ്പോൾ 40 വയസ് കുറയും. എനർജി ലെവൽ പിന്നെ പറയണ്ടല്ലോ പടത്തിൽ കാണാം..

40 വർഷത്തിന് മുകളിൽ ആയിട്ടും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥയും സ്നേഹവും കൂടുന്നത് അല്ലാതെ മമ്മൂക്കക്ക് കുറയുന്നില്ല.. ഓരോ സിനിമ മമ്മൂക്കടെ കൂടെ ഞാൻ വർക്ക്‌ ചെയ്യുമ്പോഴും മമ്മൂക്ക അത്ഭുതപെടുത്തുകയാണ്. ഇന്ന് മധുരരാജ ഇത്രയും വലിയ വിജയം ആയതിന്റെ മുഖ്യ പങ്ക് മമ്മൂക്കയ്ക്ക് തന്നെയാണ്..ചെയ്യുന്ന ജോലി അതിന്റെ പൂർണതയിൽ എത്തിക്കാൻ എന്ത് കഷ്ടപ്പാട് സഹിക്കാനും അതിന്റെ ഏതറ്റം വരെ പോകാനും മമ്മൂക്ക റെഡിയാണ്. ഇന്നത്തെ പുതിയ നടൻമാർ മുതൽ സീനിയർ നടൻമാർ വരെ കണ്ടു പഠിക്കേണ്ട ഒന്നാണ് മമ്മൂക്കയ്ക്ക് സിനിമയോടുള്ള ഈ സ്നേഹവും സമർപ്പണവും ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ല.. പക്ഷെ മമ്മൂക്കയെ പോലെ, മമ്മൂക്ക മാത്രമേ ഉള്ളു... ഒരേയൊരു മമ്മൂക്ക . Love you mammookkaa🥰🥰😘😘

Madhura raja
#assi dir jomi john#

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്