പവന്‍ കല്ല്യാണ്‍ ഉപമുഖ്യമന്ത്രിയായി; അല്ലു അര്‍ജുനെ 'അണ്‍ഫോളോ' ചെയ്ത് കസിന്‍ താരം !

Published : Jun 13, 2024, 10:30 AM IST
പവന്‍ കല്ല്യാണ്‍ ഉപമുഖ്യമന്ത്രിയായി; അല്ലു അര്‍ജുനെ 'അണ്‍ഫോളോ' ചെയ്ത് കസിന്‍ താരം !

Synopsis

മെഗ കുടുംബം എന്ന് അറിയിപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബത്തിന് വളരെ സന്തോഷം നല്‍കിയ ദിവസം തന്നെയാണ് പുതിയ സംഭവവും. 

ഹൈദരാബാദ്: ഏറെ ആരാധകര്‍ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുന്ന പുഷ്പ 2 എന്ന ചലച്ചിത്രം വൈകും എന്ന വാര്‍ത്ത പരക്കുന്നതിനിടെ കുടുംബത്തിലെ ഒരു അംഗം സ്റ്റെലിഷ് താരം അല്ലു അര്‍ജുനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതായി വാര്‍ത്ത്. കസിനായ സായ് തേജയാണ് അല്ലു അര്‍ജുനെ എക്സിലും, ഇന്‍സ്റ്റഗ്രാമിലും അണ്‍ഫോളോ ചെയ്തത്. 

രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സായി തേജ അല്ലുവിനെയും ഭാര്യ സ്‌നേഹ റെഡ്ഡിയെയും അൺഫോളോ ചെയ്‌തത് ബുധനാഴ്ച വൈകീട്ടാണ് ആരാധകര്‍ കണ്ടെത്തിയത്. അല്ലു കുടുംബത്തിലെ അല്ലു സിരീഷിനെ മാത്രമാണ് സായ് ഇപ്പോള്‍ ഫോളോ ചെയ്യുന്നത്. അല്ലു അര്‍ജുന്‍റെ സഹോദരനാണ് അല്ലു സിരീഷ്. 

മെഗ കുടുംബം എന്ന് അറിയിപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബത്തിന് വളരെ സന്തോഷം നല്‍കിയ ദിവസം തന്നെയാണ് പുതിയ സംഭവവും. കഴിഞ്ഞ ദിവസം കുടുംബത്തിലെ അംഗമായ പവന്‍ കല്ല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത എത്തുന്നത്. 

എന്താണ് ഈ 'അണ്‍ഫോളോയിലെക്ക്' നയിച്ചത് എന്ന് അറിയാന്‍ ചില ദേശീയ മാധ്യമങ്ങള്‍ അല്ലുവിന്‍റെയും സായിയുടെയും ടീമിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.  എക്‌സിൽ ആരെയും അല്ലു അര്‍ജുന്‍ ഫോളോ ചെയ്യുന്നില്ല. അതേ സമയം അല്ലു ഇൻസ്റ്റാഗ്രാമിൽ ഭാര്യ  സ്‌നേഹ റെഡ്ഡിയെ മാത്രമാണ് പിന്തുടരുന്നത്.

ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പിൽ അമ്മാവന്‍ പവന്‍ കല്ല്യാണിന്‍റെ ജനസേന പാർട്ടി (ജെഎസ്പി) വിജയിച്ചത് മുതൽ അല്ലു അര്‍ജുന്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്ഞാ ചടങ്ങിലോ ഹൈദരാബാദിൽ കുടുംബത്തോടൊപ്പം പവൻ വിജയം ആഘോഷിച്ചപ്പോഴോ അല്ലു പങ്കെടുത്തിരുന്നില്ല. സായ് ദുർഘ തേജ്, വരുൺ തേജ് തുടങ്ങി മറ്റ് കസിൻസ് ഈ ചടങ്ങില്‍ എല്ലാം പങ്കെടുത്തിരുന്നു. 

തെരഞ്ഞെടുപ്പിന് മുമ്പ് അല്ലു തന്‍റെ അമ്മാവൻ പവനെ പിന്തുണച്ച് ട്വീറ്റ് ചെയ്യുകയും പിന്നീട് വൈഎസ്ആർസിപി  സ്ഥാനാർത്ഥി എസ് രവി ചന്ദ്ര കിഷോർ റെഡ്ഡിയുടെ നന്ദ്യാലിലെ പ്രചാരണത്തില്‍ പങ്കെടുക്കുകയും ചെയ്തു. 

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ അപകടത്തില്‍ പരിക്ക്

ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ചിത്രം; 'അഡിയോസ് അമിഗോ' റിലീസ് തിയതി പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക