നയന്‍താരയുടെ കുട്ടികള്‍ എത്ര വേഗത്തിലാണ് വളരുന്നത്; ഓണസദ്യ ചിത്രത്തില്‍ സംശയവുമായി ആരാധകര്‍.!

Published : Aug 27, 2023, 04:17 PM IST
നയന്‍താരയുടെ കുട്ടികള്‍ എത്ര വേഗത്തിലാണ് വളരുന്നത്; ഓണസദ്യ ചിത്രത്തില്‍ സംശയവുമായി ആരാധകര്‍.!

Synopsis

വിഘ്നേശ് ശിവന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കേരള വസ്ത്രത്തില്‍ നയന്‍താരയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. 

ചെന്നൈ: തമിഴിലെ ലേഡി സൂപ്പര്‍താരം നയന്‍താരയുടെയും വിഘ്നേശ് ശിവന്‍റെയും മക്കളാണ് ഉയിരും, ഉലഗവും. ഇരുവരുടെയും ആദ്യത്തെ ഓണമാണ് ഇത്തവണ. നയന്‍‌സിന്‍റെ കുട്ടികള്‍ ആദ്യ ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഘ്നേശ് ശിവന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. കേരള വസ്ത്രത്തില്‍ നയന്‍താരയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. 

ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍ വിഘ്നേശ് പോസ്റ്റില്‍ പറയുന്നു. ഇതിന് പുറമേ ഇവരുടെ കുട്ടികളായ ഉയിരും, ഉലഗവും സദ്യയ്ക്ക് മുന്നില്‍ ഇരിക്കുന്നതും. രണ്ട് കുട്ടികള്‍ക്കും നയന്‍സും വിഘ്നേശും ഓണ സദ്യ വാരിക്കൊടുക്കുന്നതുമായ ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. 

എന്തായാലും നയന്‍താരയുടെയും വിഘ്നേശിന്‍റെയും കുട്ടികളുടെയും ഓണാഘോഷം ആരാധകര്‍ ഏറ്റെടുക്കുകയാണ്. പലരും താര ദമ്പതികള്‍ക്കും കുട്ടികള്‍ക്കും ഓണാശംസകള്‍ നേരുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ വളര്‍ച്ചയാണ് ചിലരെ അത്ഭുതപ്പെടുത്തിയത്. വിഘ്നേശിന്‍റെ പോസ്റ്റില്‍ ഇത് സംബന്ധിച്ച് വന്ന ഒരു കമന്‍റ് ഇങ്ങനെയാണ് "എന്ത് സ്പീഡ് മരുന്നാണ് കുട്ടികള്‍ ഇത്രയും വേഗത്തില്‍‌ വളരാന്‍ കൊടുക്കുന്നത്". 

അയ്യായിരത്തോളം ലൈക്ക് കിട്ടിയ പോസ്റ്റില്‍ ഈ കമന്‍റിനും 1500ന് അടുത്ത് റിയാക്ഷന്‍ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ പലരും സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. തമിഴ് കേരളം സംസ്കാരങ്ങള്‍ ഒരു പോലെ പാലിക്കുന്ന കുടുംബം എന്നാണ് പലരും കമന്‍റ് ഇടുന്നത്. 

ജവാനാണ് നയന്‍താരയുടെ അടുത്തതായി റിലീസാകാനുള്ള ചിത്രം. ഷാരൂഖ് ഖാന്‍റെ നായികയായി നയന്‍സ് എത്തുന്ന ചിത്രം അറ്റ്ലിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ റൊമാന്‍സ് ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

വാടക ​ഗർ‌ഭധാരണത്തിലൂടെയാണ് വിഘ്നേഷ് ശിവനും നയൻതാരയ്ക്കും ആൺ കുഞ്ഞുങ്ങൾ പിറന്നത്.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉയിരും ഉലകവും ജനിച്ച വിവരം നയന്‍താരയും വിഘ്നേശും ലോകത്തെ അറിയിച്ചത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.

നയൻതാരയും വിഘ്നേഷും തമ്മിലുള്ള വിവാഹം ആറ് വർഷം മുമ്പുതന്നെ നടന്നിരുന്നു. ഇവർക്ക് വേണ്ടി വാടക ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധുവും വിദേശത്ത് താമസക്കാരിയുമായ സ്ത്രീയാണ്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ജൂൺ ഒമ്പതിനാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. 

'ഒരു പെണ്ണിതാ'; വിജയ്‌ ദേവരക്കൊണ്ടയും സാമന്തയും ഒന്നിക്കുന്ന 'ഖുഷി'യിലെ പുതിയ ഗാനം

ഫഹദിന്‍റെ 'ആവേശം' ലുക്കില്‍ ഞെട്ടി സോഷ്യല്‍ മീഡിയ; ചോര്‍ന്ന ചിത്രം വൈറല്‍.!

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത