ആറ് മാസം കൊണ്ട് കുറച്ചത് 18 കിലോ ഭാരം; ഇപ്പോൾ മുപ്പതുകാരനായത് പോലെയെന്ന് ഫർദീൻ ഖാൻ

Web Desk   | Asianet News
Published : Dec 09, 2020, 08:30 PM ISTUpdated : Dec 09, 2020, 08:35 PM IST
ആറ് മാസം കൊണ്ട് കുറച്ചത് 18 കിലോ ഭാരം; ഇപ്പോൾ മുപ്പതുകാരനായത് പോലെയെന്ന് ഫർദീൻ ഖാൻ

Synopsis

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സ്ക്രീനിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് താരം. 2010 ൽ പുറത്തിറങ്ങിയ ദുൽഹാ മിൽ ഗയാ എന്ന ചിത്രത്തിലാണ് ഫർദീൻ അവസാനമായി അഭിനയിച്ചത്. 

ടൻ ഫർദീൻ ഖാന്റെ പുതിയ ലുക്കാണ് രണ്ട് ദിവസമായി ബോളിവുഡിലെയും സമൂഹമാധ്യമങ്ങളിലേയും ചൂടൻ ചർച്ച.താരങ്ങൾ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ജിമ്മിൽ അധ്വാനിക്കുമ്പോൾ അമിതവണ്ണവുമായി നടക്കുന്നു എന്നതിന്റെ പേരിൽ രൂക്ഷമായ ട്രോളിന് ഫർദീൻ ഖാൻ ഇരയായിരുന്നു. പിന്നാലെയാണ് താരത്തിന്റെ പുതിയ ലുക്ക് പുറത്തുവന്നത്. 

ആറ് മാസം കൊണ്ടാണ് 18 കിലോ ഭാരം താൻ കുറച്ചതെന്ന് ഫരീദ് ഖാൻ പറയുന്നു. ഇപ്പോൾ തനിക്ക് മുപ്പതുകാരന്റെ ചുറുചുറുക്കാണ് തോന്നുന്നതെന്നും 46 വയസ്സുള്ള താരം പറയുന്നു. കൃത്യമായ ഡയറ്റും വർക്ക് ഔട്ടുമാണ് ഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചതെന്ന് ഫർദീൻ ഖാൻ പറയുന്നു. 25 കാരന്റെ ശരീരക്ഷമത വീണ്ടെടുക്കുകയാണ് ഫരീദ് ഖാന്റെ ലക്ഷ്യം. തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളിലൊന്നും പരാതിയില്ലെന്ന് പറയുകയാണ് താരം. സിനിമകൾ ചെയ്യാതിരുന്ന സമയത്താണ് ശരീരഭാരത്തിന്റെ പേരിൽ ആക്രമണം നടന്നത്. വർഷങ്ങളായി താൻ സിനിമ ചെയ്യുന്നുണ്ടായിരുന്നില്ല. എന്നിട്ടും തനിക്കെതിരെ ഉണ്ടായ ട്രോളുകൾ കണ്ട് ആശ്ചര്യപ്പെട്ടു. 

ഇത്തരമൊരു അവസ്ഥയിൽ നിൽക്കേണ്ടി വരുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. എങ്കിലും ആത്മവിശ്വാസം കണ്ടെത്താൻ ശ്രമിക്കണം. മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് ആലോചിച്ചിരിക്കുന്നവരാണെങ്കിൽ ആ ചിന്ത തന്നെ തെറ്റാണ്. സ്വയം സത്യസന്ധരായിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഫർദീൻ ഖാൻ പറഞ്ഞു.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സ്ക്രീനിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് താരം. 2010 ൽ പുറത്തിറങ്ങിയ ദുൽഹാ മിൽ ഗയാ എന്ന ചിത്രത്തിലാണ് ഫർദീൻ അവസാനമായി അഭിനയിച്ചത്. 1998 ൽ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. പിതാവ് ഫിറോസ്‌ ഖാനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. ശരീര ഭാരം കൂടിയതിന്റെ പേരിൽ താരത്തിന് രൂക്ഷമായ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ തിരിച്ചുവരവ്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍