അങ്ങനെ കാനഡയില്‍ എത്തി ഗെയ്സ്; വിശേഷങ്ങളുമായി ആതിര മാധവ്

Published : Jul 30, 2023, 05:18 PM IST
അങ്ങനെ കാനഡയില്‍ എത്തി ഗെയ്സ്;  വിശേഷങ്ങളുമായി ആതിര മാധവ്

Synopsis

താൻ കാനഡയിലേക്ക് പോയ വിശേഷം പ്രേക്ഷകരുമായി ആതിര പങ്കുവെച്ചിരുന്നു. കുഞ്ഞുമകനെയും കൂട്ടി ഒറ്റയ്ക്ക് മണിക്കൂറുകൾ നീണ്ട യാത്രയുടെ വിശേഷങ്ങൾ ഒക്കെയും ആതിര പങ്കുവച്ചിരുന്നു. 

കുടുംബവിളക്ക് എന്ന സീരിയലിലെ അനന്യയായി എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ആതിര മാധവ്. സുമിത്രയുടെ മൂത്തമകൻ അനിരുദ്ധിന്റെ ഭാര്യയായ അനന്യ എന്ന കഥാപാത്രത്തെയാണ് കുടുംബവിളക്കിൽ ആതിര ചെയ്തിരുന്നത്. ഗർഭിണിയായതിനെ തുടർന്നാണ് പരമ്പരയിൽ നിന്നും ആതിര പിന്മാറിയത്. തന്റെ വിശേഷങ്ങൾ എല്ലാം ആതിര യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. 

താൻ കാനഡയിലേക്ക് പോയ വിശേഷം പ്രേക്ഷകരുമായി ആതിര പങ്കുവെച്ചിരുന്നു. കുഞ്ഞുമകനെയും കൂട്ടി ഒറ്റയ്ക്ക് മണിക്കൂറുകൾ നീണ്ട യാത്രയുടെ വിശേഷങ്ങൾ ഒക്കെയും ആതിര പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കാനഡയിലെത്തിയ വിശേഷം പറഞ്ഞെത്തിയിരിക്കുകയാണ് നടി. തന്റെ ചേച്ചി ഇവിടെയാണെന്നും, രണ്ടുമാസം ഇവിടെ ഉണ്ടാകും എന്നുമാണ് ആതിര പറയുന്നത്. 

വിസിറ്റിങ് വിസയിലാണ് താൻ എത്തിയത്, രാജീവിന് വർക്ക് ഉണ്ട്. ഇത്രയും നാൾ ലീവ് എടുക്കാനോ വർക്ക് ഫ്രം ഹോം ആക്കാനോ ആകില്ല, അതാണ് വരാഞ്ഞതെന്നും ആതിര പറഞ്ഞു. രാജീവിനെ എന്താ കൂടെ കൂട്ടാത്തത് എന്നുള്ള ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു താരത്തിൻറെ വ്ലോഗ്. കൂടുതൽ കാനഡ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് ആരാധകർ നൽകുന്ന കമൻറ്.

അടുത്തിടെ വലിയൊരു ഗ്യാപ്പിനുശേഷം ഗീതാഗോവിന്ദത്തിലേക്ക് എത്തിയിരുന്നു. ഗസ്റ്റ് റോളിലാണ് നടി എത്തിയത്. സെറ്റിൽ അടുത്ത സുഹൃത്ത് അമൃത നായർക്ക് ഒപ്പമുള്ള വിശേഷങ്ങളും താരം വ്ലോഗിൽ പകർത്തിയിരുന്നു. സീരിയലിലെം നായിക ബിന്നി സെബാസ്റ്റ്യനുമൊപ്പമുള്ള പരിചയം പുതുക്കൽ കൂടിയായിരുന്നു താരത്തിന് പുതിയ അവസരം. 

2021 ഡിസംബറിലാണ് കുടുംബവിളക്കിന്റെ സെറ്റിൽ നിന്നും ആതിര പിന്മാറിയത്. 2020 ല്‍ ആയിരുന്നു ആതിരയുടെ വിവാഹം കഴിഞ്ഞത്. ബാംഗ്ലൂരിൽ രാജീവിന് ഒപ്പമായിരുന്നു ആതിര.

ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമയാകട്ടെ, ദുല്‍ഖര്‍ അഭിനയിക്കട്ടെ എന്ന് നടന്‍ മനോജ് കുമാര്‍

ഓട്ട്സ് പുട്ടും മീൻ കറിയും തയാറാക്കി ചന്ദ്രയും ടോഷും; സംശയം മാറാതെ ആരാധകർ

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി