ഡംബല്‍സ് ഇല്ലെങ്കിലെന്താ ഗ്യാസുകുറ്റിയുണ്ടല്ലോ: ലോക്ക് ഡൗണില്‍ 'ഹോം ജിമ്മു'മായി വിവേക് ഗോപന്‍

Web Desk   | Asianet News
Published : Mar 28, 2020, 11:18 PM IST
ഡംബല്‍സ് ഇല്ലെങ്കിലെന്താ ഗ്യാസുകുറ്റിയുണ്ടല്ലോ: ലോക്ക് ഡൗണില്‍ 'ഹോം ജിമ്മു'മായി വിവേക് ഗോപന്‍

Synopsis

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിം സന്ദര്‍ശനം താന്‍ മുടക്കാറില്ലെന്ന് വിവേക് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ ജിംനേഷ്യങ്ങളും പൂട്ടിയിരിക്കുകയാണ്. വീട്ടിലിരുന്ന് വ്യായാമം ചെയ്യാന്‍ സ്വന്തം വഴികള്‍ തേടുകയാണ് വിവേക് ഗോപന്‍. 

പരസ്പരത്തിലെ 'സൂരജേട്ടനെ' സീരിയല്‍ കാണുന്ന മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പരസ്പരം പരമ്പര കഴിഞ്ഞിട്ട് കുറച്ചായെങ്കിലും അതിലെ അഭിനേതാക്കള്‍ അത് കണ്ടവരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. വിവേക് ഗോപനാണ് പരസ്പരത്തിലെ സൂരജിനെ അവതരിപ്പിച്ചത്. ക്രിക്കറ്റിലും ശരീര സംരക്ഷണത്തിലുമൊക്കെ വിവേകിനുള്ള താല്‍പര്യം അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് അറിയാവുന്ന കാര്യവുമാണ്.  കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിം സന്ദര്‍ശനം താന്‍ മുടക്കാറില്ലെന്ന് വിവേക് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ ജിംനേഷ്യങ്ങളും പൂട്ടിയിരിക്കുകയാണ്. വീട്ടിലിരുന്ന് വ്യായാമം ചെയ്യാന്‍ സ്വന്തം വഴികള്‍ തേടുകയാണ് വിവേക് ഗോപന്‍. 

അത്തരത്തില്‍ വീട്ടില്‍ വ്യായാമം ചെയ്യുന്നതിന്‍റെ ഒരു വീഡിയോ വിവേക് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. വീട്ടിലെ ഗ്യാസുകുറ്റിയും ഒപ്പം കരിങ്കല്ലും ഒക്കെ ഉപയോഗിച്ചാണ് വിവേക് ലോക്ക് ഡൌണ്‍ കാലത്ത് ജിമ്മില്‍ പോകാനാവാത്തതിന്‍റെ പോരായ്‍മ നികത്തുന്നത്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍