ദിലീപും അര്‍ജ്ജുനും ഒരുമിച്ച്; 'ജാക്ക് ഡാനിയല്‍' വീഡിയോ

Published : Sep 20, 2019, 07:51 PM IST
ദിലീപും അര്‍ജ്ജുനും ഒരുമിച്ച്; 'ജാക്ക് ഡാനിയല്‍' വീഡിയോ

Synopsis

എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. സംഗീതം ഷാന്‍ റഹ്മാനും ഗോപി സുന്ദറും. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍.  

ദിലീപും അര്‍ജ്ജുനും ഒരുമിച്ചെത്തുന്ന 'ജാക്ക് ഡാനിയലി'ന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തെത്തി. 29 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോയില്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ കടന്നുവന്നിട്ടുണ്ട്. 'എ മാന്‍ വിത്ത് എ വിഷന്‍' എന്നാണ് ദിലീപിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അര്‍ജ്ജുന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് 'എ മാന്‍ വിത്ത് എ മിഷന്‍' എന്നും.

എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. സംഗീതം ഷാന്‍ റഹ്മാനും ഗോപി സുന്ദറും. ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍. എഡിറ്റിംഗ് ജോണ്‍ കുട്ടി. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം ഷിബു കമല്‍ തമീന്‍സ്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി