ഗോള്‍ഡന്‍ ഗ്ലോബ്സ് 2020: റെഡ് കാര്‍പെറ്റില്‍ തിളങ്ങി പ്രിയങ്കയും നിക്ക് ജൊനാസും

Published : Jan 06, 2020, 08:46 AM ISTUpdated : Jan 06, 2020, 08:51 AM IST
ഗോള്‍ഡന്‍ ഗ്ലോബ്സ് 2020: റെഡ് കാര്‍പെറ്റില്‍ തിളങ്ങി പ്രിയങ്കയും നിക്ക് ജൊനാസും

Synopsis

ക്രിസ്റ്റിനാ ഒട്ടാവിയാനോ ഡിസൈന്‍ ചെയ്ത ബ്രൈറ്റ് പിങ്ക് നിറത്തിലുള്ള ഗൗണാണ് പ്രിയങ്ക ധരിച്ചിരുന്നത്. ഡയമണ്ട് നെക്ക്ലേസും ചെറിയ കമ്മലുമണിഞ്ഞിരുന്നു പ്രിയങ്ക...

77ാം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്സ് ചടങ്ങ് നടക്കുന്ന കാലിഫോര്‍ണിയയിലെ ബെവെര്‍ലി ഹില്‍ടണ്‍ ഹോട്ടല്‍... റെഡ് കാര്‍പറ്റിലൂടെ കടന്നുവരുന്നത് ഇന്ത്യയുടെ അഭിമാനമായ പ്രിയങ്ക ചോപ്രയും ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജൊനാസും.  കൂടിയിരുന്നവര്‍ക്കെല്ലാം വാവ് എന്നാലെ മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. 

ക്രിസ്റ്റിനാ ഒട്ടാവിയാനോ ഡിസൈന്‍ ചെയ്ത ബ്രൈറ്റ് പിങ്ക് നിറത്തിലുള്ള ഗൗണാണ് പ്രിയങ്ക ധരിച്ചിരുന്നത്. ഡയമണ്ട് നെക്ക്ലേസും ചെറിയ കമ്മലുമണിഞ്ഞിരുന്നു പ്രിയങ്ക. ബ്ലാക്ക് സ്യൂട്ടാണ് നിക്ക് ജൊനാസ് ധരിച്ചത്. നടനും കൊമേഡ‍ിയനുമായ റിക്കി ഗെര്‍വൈസ് ആയിരുന്നു ഗോള്‍ഡന്‍ ഗ്ലോബ്സിന്‍റെ അവതാരകന്‍. 


ഹോളിവുഡ് അവാര്‍ഡ് വേദികളിലും ഫാഷന്‍ ഷോകളിലും നിറസാന്നിദ്ധ്യമാണ് പ്രിയങ്ക. വിവാഹത്തിന് മുമ്പ് 2017ലെ മെറ്റ് ഗാലയില്‍ പ്രിയങ്കയും നിക്കും ഒരുമിച്ചെത്തിയിരുന്നു. 2018 ലെ ഗോള്‍ഡന്‍ ഗ്ലോബ്സില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും 2017ല്‍ പ്രിയങ്കയുണ്ടായിരുന്നു. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍