'എല്ലാ ഭാര്യമാരെയും പോലെതന്നെ ഞാനും'; രണ്‍വീറിനൊപ്പം യാത്ര ചെയ്യുമ്പോള്‍ സേഫ്റ്റി പിന്നും സൂചിയും കരുതുമെന്ന് ദീപിക

By Web TeamFirst Published Jan 5, 2020, 10:18 AM IST
Highlights

റണ്‍വീറിന്‍റെ ഡ്രസ്സിംഗ് സെന്‍സ് അപാരമാണെങ്കിലും എക്സൈറ്റഡായാല്‍ അദ്ദേഹത്തിന്‍റെ നിയന്ത്രണം വിടും. അതുകൊണ്ടുതന്നെ കരുതലോടെയാണ് എപ്പോഴും യാത്ര ചെയ്യാറുള്ളതെന്ന്...

കുടുംബ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍. തന്‍റെയും ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിന്‍റെയും ജീവിതത്തിലെ ചിരിപടര്‍ത്തുന്ന നിമിഷങ്ങളാണ് കപില്‍ ശര്‍മ്മയുടെ ചാറ്റ് ഷോയിലൂടെ താരം പങ്കുവച്ചത്. രണ്‍വീറിനൊപ്പം യാത്ര ചെയ്യുമ്പോള്‍ സേഫ്റ്റി പിന്നും സൂചിയും കരുതാറുണ്ടെന്നാണ് ദീപികയുടെ വെളിപ്പെടുത്തല്‍. 

റണ്‍വീറിന്‍റെ ഡ്രസ്സിംഗ് സെന്‍സ് അപാരമാണെങ്കിലും എക്സൈറ്റഡായാല്‍ അദ്ദേഹത്തിന്‍റെ നിയന്ത്രണം വിടും. അതുകൊണ്ടുതന്നെ കരുതലോടെയാണ് എപ്പോഴും യാത്ര ചെയ്യാറുള്ളതെന്ന് ബാര്‍സിലോണയില്‍ നടന്ന ഒരു മ്യൂസിക്ക് ഫെസ്റ്റിവലില്‍ നടന്ന സംഭവങ്ങല്‍ ഓര്‍ത്തെടുത്ത് ദീപിക പറഞ്ഞു. 

''ബാര്‍സിലോണയിലെ ഒരു മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ രണ്‍വീര്‍ ഒരു ചുവട് വച്ചു. അയഞ്ഞ വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. പെട്ടന്ന് അസാധാരണമായ ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ രണ്‍വീറിന്‍റെ പാന്‍റ് കീറിയിരുന്നു. ആളുകള്‍ നൃത്തം ചെയ്യുന്നതിനിടെ ഞാന്‍ അവിടെ വച്ചുതന്നെ പാന്‍റിലെ കീറിയ ഭാഗം തുന്നി. മാത്രമല്ല, എല്ലാ വീട്ടമ്മമാരെയും പോലെ താനും ഭര്‍ത്താവിന്‍റെ പോക്കറ്റില്‍നിന്ന് പണമെടുക്കാറുണ്ടെന്നും ദീപിക പറഞ്ഞു. 

2018ലാണ് ദീപിക റണ്‍വീര്‍ വിവാഹം നടന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ഛപക് ആണ് ദീപികയുടെ ഒടുവിലായി പുറത്തിറങ്ങാനുള്ള ചിത്രം. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദീപിക തന്നെയാണ്. കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന 83 ആണ് രണ്‍വീറിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. നായികയായി എത്തുന്നത് ദീപിക തന്നെയാണ്. 

click me!