ഗോപികയ്ക്കും ജിപിക്കുമൊപ്പം മിയ; 'ഇതു വേണ്ടായിരു'ന്നെന്ന് അപൂർവചിത്രം കണ്ട ആരാധകർ

Published : Jan 30, 2025, 08:56 PM IST
ഗോപികയ്ക്കും ജിപിക്കുമൊപ്പം മിയ; 'ഇതു വേണ്ടായിരു'ന്നെന്ന് അപൂർവചിത്രം കണ്ട ആരാധകർ

Synopsis

'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ജിപി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സിനിമാ ടെലിവിഷൻ താരമായ ഗോവിന്ദ് പത്മസൂര്യയും (ജിപി) സിനിമാതാരം മിയയും അടുത്ത സുഹൃത്തുക്കളാണ്. മിയയുടെ പിറന്നാൾ ദിനത്തിൽ ജിപി പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജിപിയുടെയും ടെലിവിഷൻ താരം ഗോപിക അനിലിന്റെയും ഒന്നാം വിവാഹ വാർഷികം. സെലിബ്രിറ്റികളടക്കും പലരും ഇവർക്ക് ആശംസകൾ നേർന്നിരുന്നു. 

തൊട്ടു പിന്നാലെയാണ് മിയക്കു വേണ്ടിയുള്ള ജിപിയുടെ സർപ്രൈസ് പോസ്റ്റ്. ആശംസയ്‌ക്കൊപ്പം പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്. തന്റെയും ഗോപികയുടെയും കല്യാണത്തിന് മിയ പൊട്ടിച്ചിരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ജിപിയുടെ ആശംസ. ''വളരെ ശാന്തയായ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി മിയ ജോര്‍ജിന് പിറന്നാൾ ആശംസകള്‍. അച്ചടക്കമാണ് സര്‍ ഞങ്ങളുടെ മെയിൻ'' എന്ന ക്യാപ്ഷനോടെയാണ് ജിപിയുടെ ആശംസ.

പിറന്നാൾ ദിനത്തിൽ തന്നെ ഇത് വേണ്ടായിരുന്നു ജിപി ചേട്ടാ എന്നാണ് ഫോട്ടോയ്ക്കു താഴെ ഒരാളുടെ കമന്റ്. മിയ ചേച്ചി ഇനിയൊരിക്കലും ഇങ്ങനെ വാ തുറന്ന് ചിരിക്കില്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. മിയക്കുള്ള പിറന്നാൾ ആശംസകളും ഫോട്ടോയ്ക്കു താഴെ കാണാം. ആരാധകരേറെയുള്ള മിനിസ്ക്രീന്‍ താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്.  

മികച്ച നടനും സംവിധായകനും; സംസ്ഥാന ടെലിവിഷൻ പുരസ്കാര നിറവിൽ അനൂപ് കൃഷ്ണൻ

'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ജിപി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. റിയാലിറ്റി ഷോ അവതാരകനായും തിളങ്ങി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. സാന്ത്വനം സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക ശ്രദ്ധ നേടിയത്. ശിവം, ബാലേട്ടൻ എന്നീ സിനിമകളിൽ ബാലതാരമായാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിന്റെ മക്കളിൽ മൂത്തയാളുടെ വേഷമിട്ടത് ഗോപികയായിരുന്നു. ഒരു ആയുവേദ ഡോക്ടർ കൂടിയാണ് ഗോപിക.

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ