'പ്രിയപ്പെട്ട ലാലേട്ടൻ ആരാധകക്കൂട്ടത്തിന് കടിഞ്ഞാണിടുമെന്ന് വിശ്വസിക്കുന്നു'

Published : Jun 19, 2019, 12:11 PM IST
'പ്രിയപ്പെട്ട  ലാലേട്ടൻ ആരാധകക്കൂട്ടത്തിന് കടിഞ്ഞാണിടുമെന്ന് വിശ്വസിക്കുന്നു'

Synopsis

മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് ഹരീഷ് മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 

മോഹന്‍ലാല്‍ ആരാധകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് ഹരീഷ് മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്തെ മുഖ്യമന്ത്രി  സംസാരിക്കുമ്പോള്‍ അതിന്  സമ്മതിക്കാതെ ആര്‍പ്പുവിളിച്ച ആരാധകരെ മോഹന്‍ലാല്‍ നിയന്ത്രിക്കണമെന്നും ഹരീഷ് പറയുന്നു. ഔദ്യോഗിക പദവികളെ ബഹുമാനിക്കാന്‍ ആരാധകര്‍ പഠിക്കണമെന്നും ഹരീഷ് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു ... അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു.... 

അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം... ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് ... എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു... ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട് ... അതിന് നന്ദിയും പറയുന്നു ...എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും...

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി