'ഇതെന്റെ രണ്ടാമത്തെ വിജയമാണ്', ആദ്യത്തേത് ഭർത്താവ് എന്ന് ഹരിത നായർ

Published : Oct 29, 2024, 09:38 PM IST
'ഇതെന്റെ രണ്ടാമത്തെ വിജയമാണ്', ആദ്യത്തേത് ഭർത്താവ് എന്ന് ഹരിത നായർ

Synopsis

മിനിസ്‌ക്രീൻ നടി ഹരിത നായരും ഭർത്താവ് സനോജും ദുബായിൽ നടന്ന മിസ്റ്റർ ആൻഡ് മിസിസ് മലയാളി മത്സരത്തിൽ വിജയിച്ചു. 

ദുബായ്: മിനി സ്‌ക്രീന്‍ ലോകത്തിലൂടെ എത്തി മലയാള സീരിയൽ പ്രേമികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് ഹരിത നായർ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലൂടെയാണ് ഹരിത  പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. പരമ്പരയിലെ വില്ലത്തി സുസ്മിതയെ ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്‌ക്രീനിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് ഹരിത.

അടുത്തിടെയാണ് താരത്തിന്റെ വിവാഹം നടന്നത്. പിന്നീട് ഭർത്താവിനൊപ്പം താരം ദുബായിലേക്ക് പോയിരുന്നു. അവിടെത്തി ഭർത്താവിന് സർപ്രൈസ് നൽകിയതും ഓരോ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെക്കുകയാണ് ഹരിത. ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ താരം പങ്കുവെച്ചത്. ദുബായിൽ നടന്ന മിസ്റ്റർ ആൻഡ് മിസിസ് മലയാളി മത്സരത്തിൽ വിജയ കിരീടം ചൂടിയിരിക്കുകയാണ് ഹരിതയും ഭർത്താവ് സനോജും. 'ഇതെന്റെ രണ്ടാമത്തെ വിജയമാണ്, ആദ്യത്തെ വിജയം നിങ്ങളാണ്' എന്നാണ് ഭർത്താവിനെക്കുറിച്ച് താരം കുറിച്ചത്.

വിജയിക്കാനല്ല, ജോലി അവസരങ്ങൾ തേടിയാണ് താൻ മത്സരിക്കാൻ എത്തിയതെന്ന് ഹരിത പറയുന്നു. ഇത് കൂടുതൽ മധുരമായെന്നും താരം കൂട്ടിച്ചേർക്കുന്നു. രണ്ടാഴ്ച മുമ്പ് ഇതേ മത്സരത്തിൽ ഫസ്റ്റ് റണർ അപ്പ്‌ ആണ് ആയത്. തിരികെ പോകുമ്പോൾ, തനിക്ക് എപ്പോഴും ഇങ്ങനെയാണ് ഇതേവരെ ഒന്നാം സ്ഥാനത്ത് എത്താൻ പറ്റിയിട്ടില്ല എന്ന പരാതി പറഞ്ഞിരുന്നു. എന്നാൽ എനിക്കൊപ്പം ഞാൻ അത് സാധ്യമാക്കി തരും എന്ന ഉറപ്പ് കൊടുത്തിരുന്നുവെന്ന് സനോജ് പറയുന്നു. നടിയുടെ ആരാധകരടക്കം വളരെ സന്തോഷത്തോടെയാണ് വിജയം ഏറ്റെടുത്തത്.

കുടുംബശ്രീ ശാരദയിലെ സുസ്‌മിതക്ക് മുൻപേ ചെമ്പരത്തി പരമ്പരയിലെ ഗംഗ എന്ന കഥാപാത്രത്തെയും അതിഗംഭീരമാക്കിയിരുന്നു താരം. ശാദി ഡോട്ട് കോമിലൂടെയായിരുന്നു ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യത്തെ പെണ്ണുകാണലായിരുന്നു. ആദ്യത്തെ കോണ്ടാക്ട് ആയിരുന്നു രണ്ടു പേരുടേയുമെന്ന് സനോജ് പറഞ്ഞു. എല്ലാം പ്രോപ്പര്‍ അറേഞ്ച് മാര്യേജ് പോലെ തന്നെയായിരുന്നു.

ഐശ്വര്യ-അഭിഷേക് വിവാഹമോചന ഗോസിപ്പുകള്‍: കാരണക്കാരിയെന്ന് പറയുന്ന നടി ഒടുവില്‍ തുറന്നു പറയുന്നു!

ഫോട്ടോ സ്വയം പകർത്തി ഷെമി മാർട്ടിൻ, ഐഡിയ കൊള്ളാമെന്നു ആരാധകർ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത