'വിവാഹം ആലോചിക്കുന്നതിന് മുൻപ് യുവയുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം'

Published : Dec 22, 2023, 11:22 AM IST
'വിവാഹം ആലോചിക്കുന്നതിന് മുൻപ് യുവയുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം'

Synopsis

വിവാഹം കഴിഞ്ഞ ഉടനെ ഗർഭിണി ആയത് ഒട്ടും പ്ലാൻഡ് അല്ലാതെ സംഭവിച്ചതാണെന്ന് യുവയും മൃദുലയും പറയുന്നു. 

തിരുവനന്തപുരം: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. ജനപ്രീയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ഇപ്പോഴിതാ മൃദുലയും യുവയും ഒന്നിച്ചെത്തിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. വിവാഹത്തെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഇരുവരും. 

വിവാഹം കഴിഞ്ഞ ഉടനെ ഗർഭിണി ആയത് ഒട്ടും പ്ലാൻഡ് അല്ലാതെ സംഭവിച്ചതാണെന്ന് യുവയും മൃദുലയും പറയുന്നു. വിവാഹം ആലോചിക്കുന്നതിന് മുൻപ് യുവയുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം ആയിരുന്നുവെന്നും മൃദുല വ്യക്തമാക്കി. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.

ഇദ്ദേഹത്തെ പരിചയപ്പെടുന്നതിനു മുൻപ് കാണാൻ കൊള്ളാം, സുന്ദരൻ എന്നതായിരുന്നു ആദ്യത്തെ ഇമ്പ്രഷൻ. എനിക്ക് ബ്രോ ആയിരുന്നു ഇദ്ദേഹം. മെസ്സേജ് ഒക്കെ അയക്കുന്നത് ബ്രോ എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ആദ്യം സംസാരിക്കുന്ന സമയത്ത് കല്യാണം കഴിക്കണം എന്നുള്ള പ്ലാനൊന്നും ഉണ്ടായിരുന്നില്ല. ഒരു പരിപാടിക്കിടെ കണ്ടുമുട്ടി പരിചയത്തിലായ ഞങ്ങൾ ഇടക്കൊക്കെ മെസേജ് ചെയ്യും എന്നെ ഉണ്ടായിരുന്നുള്ളു എന്നും മൃദുല പറഞ്ഞു.

'എന്നെ സംബന്ധിച്ച് ആരെയെങ്കിലും വിവാഹം കഴിക്കുക എന്നൊരു പ്ലാൻ ആയിരുന്നില്ല. കുറച്ചെങ്കിലും പരിചയമുള്ള അറിയുന്ന ഒരാളെ വിവാഹം കഴിക്കണം എന്നതായിരുന്നു ആഗ്രഹം. അത്യാവശ്യം ടാലന്റുള്ള ഒരാളായിരിക്കണം അതിപ്പോൾ ഇൻഡസ്ട്രിയിൽ നിന്നായാൽ അത്രയും നല്ലത് എന്നായിരുന്നു ചിന്ത. 

ഇൻഡസ്ട്രിക്ക് പുറത്തുനിന്നുള്ള ആരെയെങ്കിലും നോക്കുന്നതാകും നല്ലതെന്നായിരുന്നു പൊതുവെ എല്ലാവരുടെയും അഭിപ്രായം. അതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല. എല്ലായിടത്തും ഡിവോഴ്സ് ഉണ്ട്. ഇൻഡസ്ട്രിയൽ നിന്നുള്ളവരുടെ എല്ലാവരും അറിയുന്നു എന്നേ ഉള്ളൂ,' യുവ പറയുന്നു.

ഒരു 30 സെക്കന്‍റ് റീല്‍സിന് ഇത്രയും പ്രതിഫലമോ?: അമല ഷാജിക്കെതിരെ തമിഴ് സംവിധായകന്‍, അമലയ്ക്കും പിന്തുണ .!

സലാറിന്‍റെ റിലീസ് പ്രത്യേക ഉത്തരവ് ഇറക്കി തെലങ്കാന സര്‍ക്കാര്‍; അനുവദിച്ചത് പ്രത്യേക ആവശ്യം.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത