പിരിയന്‍ അഭിനയിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അരണത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിലാണ് നടന്‍‌ മലയാളിയായ റീല്‍സ് താരത്തിനെതിരെ രംഗത്ത് എത്തിയത്. 

തിരുവനന്തപുരം: കേരളത്തിലെ ഇന്‍സ്റ്റഗ്രാം റീല്‍സിലെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് അമല ഷാജി. അമലയ്ക്ക് കേരളത്തിലെ സൂപ്പര്‍താരങ്ങളെക്കാള്‍ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍‌സ് ഉണ്ട്. കേരളത്തെക്കാള്‍ കേരളത്തിന് പുറത്ത് പ്രത്യേകിച്ച് തമിഴ്നാട്ടിലാണ് അമലയുടെ ആരാധകര്‍ ഏറെ. ഇപ്പോഴിതാ അമലയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടനും സംവിധായകനുമായ പിരിയന്‍. 

പിരിയന്‍ അഭിനയിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അരണത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിലാണ് നടന്‍‌ മലയാളിയായ റീല്‍സ് താരത്തിനെതിരെ രംഗത്ത് എത്തിയത്. സിനിമയുടെ പ്രമോഷന് വേണ്ടി അമല 30 സെക്കന്‍റ് റീല്‍സിന് 2 ലക്ഷം രൂപ ചോദിച്ചുവെന്നാണ് സംവിധായകന്‍ പറയുന്നത്. 

"ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്ത് എത്തിക്കാനുള്ള കഷ്ടപ്പാട് ആരും പങ്കുവയ്ക്കാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇന്‍‌സ്റ്റഗ്രാമില്‍ 30 സെക്കന്‍റ് ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടി ചോദിക്കുന്നത് 50,000 ആണ്. നായികയ്ക്ക് പോലും ആ ശമ്പളമില്ല. അപ്പോഴാണ് സെക്കന്‍റുകള്‍ക്ക് 50,000 ചോദിക്കുന്നത്. 

കേരളത്തിലുള്ള ഒരു പെണ്‍കുട്ടി രണ്ട് ലക്ഷമാണ് ചോദിച്ചത്.എന്തിനാണ് ഈ പൈസ എന്ന് ചോദിച്ചപ്പോള്‍ റീല്‍സിന് സാര്‍ എന്ന് പറഞ്ഞു.30 സെക്കന്‍റ് ഡാന്‍സിന് 2 ലക്ഷമോ എന്ന് ഞാന്‍ ചോദിച്ചു. അവര്‍ വിമാന ടിക്കറ്റും ചോദിച്ചു. അത് കേട്ട് എന്‍റെ തല കറങ്ങിപ്പോയി. ഞാന്‍ പോലും ഫ്ലൈറ്റില്‍ പോകാറില്ല. എന്തിനാണ് നിങ്ങളെ ഫ്ലൈറ്റില്‍ കൊണ്ടു വരുന്നത് എന്ന് ചോദിച്ചിരുന്നു 

ഇവരൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അല്ല ലോകം. സിനിമ മാസികകള്‍ നല്ലത് എഴുതും. അതിനിടയിലാണ് എവിടെയോ ഇരുന്ന് ഇവര്‍ രണ്ടും പത്തും ലക്ഷമൊക്കെ ചോദിക്കുന്നത്" - പ്രിയന്‍ എന്ന പിരിയന്‍ പറയുന്നു.

YouTube video player

അതേ സമയം പിരിയന്‍റെ പ്രസംഗം തമിഴ്നാട്ടില്‍ വൈറലായിരിക്കുകയാണ്. അതിന് പിന്നാലെ അമല ഷാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ കമന്‍റുകള്‍ വരുന്നുണ്ട്. അമല കഷ്ടപ്പെട്ടാണ് ഇത്രയും ഫോളോവേര്‍സിനെ ഉണ്ടാക്കിയത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് പബ്ലിസിറ്റി വേണമെങ്കില്‍ അവര്‍ പറയുന്ന പണം കൊടുക്കണം അല്ലാതെ താങ്കളുടെ കഷ്ടപ്പാട് പറഞ്ഞ് അവരുടെ പ്രതിഫലത്തെ കുറയ്ക്കുകയല്ല വേണ്ടത്, തുടങ്ങിയ പ്രതികരണങ്ങള്‍ അമലയെ അനുകൂലിച്ച് വരുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചേട്ടന്‍ നായകനായ ചിത്രത്തെ മറികടന്ന് അനിയന്‍ വില്ലനായി തകര്‍ത്ത ചിത്രം.!

സംഭവം ഹൈ പൊസറ്റീവ്, ലാലേട്ടന്റെ തിരിച്ചുവരവ്; ആറു മണിക്ക് ശേഷം ബോക്സോഫീസ് കത്തിച്ച് 'നേര്'.!