ചുവപ്പില്‍, ചെടികളോട് മിണ്ടിയും പറഞ്ഞും ഗ്ലാമറസായി ഹണി റോസ്

Published : Apr 05, 2023, 07:41 PM IST
 ചുവപ്പില്‍, ചെടികളോട് മിണ്ടിയും പറഞ്ഞും ഗ്ലാമറസായി ഹണി റോസ്

Synopsis

സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. 

കൊച്ചി: മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. 

ഇപ്പോഴിതാ ചുവപ്പ് വസ്ത്രത്തിൽ​ ​ഗ്ലാമറസ് ലുക്കിലാണ് ഹണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് ​ദിവസം മുൻപ് നടന്ന ഒരു പരിപാടിയിലെ ഔട്ട് ഫിറ്റ് വീഡിയോയാണിത്. മേക്കപ്പിടുന്നതും സ്റ്റൈലിഷായി നടക്കുന്നതുമായ ഹണി റോസിനെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. ഇതിന്‍റെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. 

വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. 

മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് ഹണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ലക്കി സിം​ഗ് ആയി മോൻലാൽ തകർത്താടിയ ചിത്രത്തിലെ ഹണിയുടെ പ്കടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാർച്ച് 19 ഞായറാഴ്ചയാണ് മോൺസ്റ്ററിന്റെ ടെലിവിഷൻ പ്രീമിയർ.  നാല് മണിക്ക് ഏഷ്യാനെറ്റിൽ ചിത്രം സംപ്രേക്ഷണം ചെയ്യും. 2022 ഒക്ടോബറിൽ ആണ് മോൺസ്റ്റർ തിയറ്ററുകളിൽ എത്തിയത്. പിന്നാലെ ഡിസംബർ2ന് ഒടിടിയിലും ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. 

പുതിയ ചിത്രത്തില്‍ ബാലയ്യയ്ക്ക് നായികമാര്‍ നാല്.!

വിജയരാഘവൻ കേന്ദ്ര കഥാപാത്രമാകുന്ന 'പൂക്കാലം', പുതിയ ഗാനം പുറത്ത്


 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക