'ഞാൻ സർജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ എനിക്കൊന്നും ഇല്ല'; ഹണി റോസ്

Published : Jul 26, 2023, 06:04 PM ISTUpdated : Jul 26, 2023, 07:04 PM IST
'ഞാൻ സർജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ എനിക്കൊന്നും ഇല്ല'; ഹണി റോസ്

Synopsis

താൻ സർജറി ഒന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്നത് മാത്രമേ തനിക്ക് ഉള്ളൂവെന്നും ഹണി റോസ് പറയുന്നു.

ലയാള സിനിമയിലെ മുൻനിര യുവ നായികമാരിൽ ഒരാളാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണിയുടേതായി പുറത്തുവരുന്ന വീഡിയോകളും ഫോട്ടോകളും ശ്രദ്ധനേടാറുണ്ട്. പലപ്പോഴും പോസ്റ്റുകൾക്ക് താഴെയും അല്ലാതെയും ഹണിക്ക് നിരവധി ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സർജറി ചെയ്താണ് ഹണി സൗന്ദര്യം നിലനിർത്തുന്നതെന്ന തരത്തിലും പ്രചാരങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ ഇവയ്ക്ക് മറുപടിയുമായി ഹണി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

താൻ സർജറി ഒന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്നത് മാത്രമേ തനിക്ക് ഉള്ളൂവെന്നും ഹണി റോസ് പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹണിയുടെ പ്രതികരണം. കൃത്യമായ ഡയറ്റും വർക്കൗട്ടുകളും ചെയ്യാറുണ്ടെന്നും ഹണി പറയുന്നു. 

"ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്തു നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതൊക്കെ അത്ര എളുപ്പ പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്‍റുകളും. ഇതൊരു വലിയ വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ. ദൈവം തന്ന ശരീരം സുന്ദരമായി കൊണ്ട് നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്തു ധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞ ആളാണ് ഞാന്‍. പക്ഷേ ഇപ്പോഴെനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിനാണെന്ന്", എന്നാണ് ഹണി റോസ് പറയുന്നത്. 

അനൂപ് വീണ്ടും പാഠമാകുമോ ? ഭാ​ഗ്യശാലിക്ക് 10 കോടിയിൽ എത്ര കിട്ടും ? സർക്കാരിന് എത്ര ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത