'ഇഷിതയുമായി ഞാൻ പ്രണയത്തിലാണ്': ചിത്രങ്ങളുമായി മൃദുല വിജയ്

Published : Nov 07, 2024, 09:35 PM IST
'ഇഷിതയുമായി ഞാൻ പ്രണയത്തിലാണ്':  ചിത്രങ്ങളുമായി മൃദുല വിജയ്

Synopsis

മൃദുല വിജയ് ഏഷ്യാനെറ്റിലെ പുതിയ സീരിയലായ 'ഇഷ്ടം മാത്രം' എന്ന സീരിയലിൽ ഡോ. ഇഷിത അയ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെയ്ജൻ ആണ് നായകൻ, ലക്ഷ്മി പ്രമോദിന്റെ മകൾ ദുആ പർവീൻ ആണ് മകളുടെ വേഷത്തിൽ.

തിരുവനന്തപുരം: ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രം​ഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാ​ഹിതയാകുന്നത്. ​ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രം​ഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, മൃദുല പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് 'ഇഷ്ടം മാത്രം' പ്രേക്ഷകർ. ഏഷ്യാനെറ്റിലെ പുതിയ സീരിയലായ ഇഷ്ടം മാത്രത്തിൽ ഡോ. ഇഷിത അയ്യര്‍ ആയാണ് മൃദുല വേഷമിടുന്നത്. 'ഈ വ്യക്തിയുമായി ഞാൻ പ്രണയത്തിലാണ്' എന്ന ക്യാപ്‌ഷനാണ് ലൊക്കേഷനിൽ നിന്നുള്ള സിംഗിൾ ചിത്രങ്ങൾക്കൊപ്പം താരം ചേർത്തിരിക്കുന്നത്. 

ഇഷിത അയ്യര്‍ തങ്ങൾക്കും ഇഷ്ടമാണെന്ന് ആരാധകരും പറയുന്നു. സീരിയലിൽ റെയ്ജൻ ആണ് നായകനായി എത്തുന്നത്. ഇവരുടെ മകളായി എത്തുന്നത് നടി ലക്ഷ്മി പ്രമോദിന്റെ മകൾ ദുആ പർവീൻ ആണ്. മൃദുല പങ്കുവെച്ച ചിത്രങ്ങൾ പകർത്തിയതും ദുആ ആണ്.

നേരത്തെയും താരങ്ങൾ ലൊക്കേഷനിൽ നിന്നുള്ള ചെറിയ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അമ്മയായ ശേഷം നായികയായി വിളിക്കുന്നതിന് പകരം ചേച്ചിയുടെ വേഷത്തിലേക്ക് സീരിയലുകളിൽ നിന്നും വിളിക്കുന്നുണ്ട്. എന്നാൽ കുറച്ച് കാലം കൂടി നായികാ വേഷം ചെയ്യാനാണ് തന്റെ തീരമാനമെന്നും നടി നേരത്തെ പറഞ്ഞിരുന്നു.

മൃദുലയ്ക്ക് കരിയറിൽ വലിയ ജനപ്രീതി നൽകുന്നത് സ്റ്റാർ മാജിക് എന്ന ഷോയാണ്. വർഷങ്ങളായി നടി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റാർ മാജികിൽ ആദ്യം പോകുന്നത് സിം​ഗിൾ ആയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം പോയി. പിന്നീട് കുഞ്ഞിനൊപ്പം പോയി. ഞങ്ങളുടെ ജീവിതം മുഴുവൻ ഷോയിലുണ്ട് എന്നും താരം പറഞ്ഞിരുന്നു.

ബ്ലാക്കില്‍ ഗ്ലാമറായി സാമന്ത: ശരിക്കും 'ബോണ്ട് ഗേള്‍' എന്ന് ആരാധകര്‍

പുതിയ എഴുത്തുകാർക്ക് അവസരം നൽകാന്‍ പ്രഭാസ്; സുവര്‍ണ്ണാവസരം ഒരുക്കി പുതിയ സൈറ്റ്
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത