'ഈ അമ്പലത്തിൽ പോകണമെന്ന് കുറച്ച് ദിവസമായിട്ട് തോന്നുന്നുണ്ട്', പുതിയ വീഡിയോയുമായി ആര്യ

Published : Nov 21, 2024, 06:31 PM IST
'ഈ അമ്പലത്തിൽ പോകണമെന്ന് കുറച്ച് ദിവസമായിട്ട് തോന്നുന്നുണ്ട്', പുതിയ വീഡിയോയുമായി ആര്യ

Synopsis

ബഡായി ബംഗ്ലാവ് താരം ആര്യ ക്ഷേത്ര ദർശനം നടത്തിയതിന്റെ വീഡിയോ പങ്കുവെച്ചു. ബിഗ് ബോസ് താരം സുരേഷിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രത്തിൽ പോയതെന്ന് ആര്യ പറഞ്ഞു. 

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. പിന്നീട് സിനിമകളിലൊക്കെ അഭിനയിച്ച് കയ്യടി നേടുകയായിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ആര്യ എത്തിയിട്ടുണ്ട്. അഭിനേത്രി, അവതാരക എന്നത് പോലെ തന്നെ സംരംഭക എന്ന നിലയിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ആര്യ.

വസ്ത്ര വ്യാപാര രംഗത്താണ് ആര്യ മികവ് തെളിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബിഗ് ബോസിന്റെ സമയത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണം ആര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ പിന്നീട് തന്നെ വിമര്‍ശിച്ചവരെക്കൊണ്ട് പോലും കയ്യടിപ്പിക്കാനും ആര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചെറിയൊരു വ്ലോഗ് പങ്കുവെക്കുകയാണ് ആര്യ. എന്തോ കുറച്ച് ദിവസങ്ങളായി ഇവിടെ പോകണമെന്ന് തോന്നുകയായിരുന്നെന്ന് താരം പറയുന്നു. 'ഞാൻ ഭയങ്കരമായിട്ട് അമ്പലത്തിലൊന്നും പോകുന്ന ആളല്ല, എനിക്ക് ദൈവ വിശ്വാസമൊക്കെ ഉണ്ട്. പക്ഷെ ഇന്നെന്തോ ഈ അമ്പലത്തിൽ പോകണമെന്ന് കുറച്ച് ദിവസമായിട്ട് തോന്നുന്നുണ്ട്'. എന്നാണ് അമ്പലത്തിൽ പോകാൻ ഒരുങ്ങുന്ന വീഡിയോ പങ്കിട്ട് താരം പറഞ്ഞത്.

ബിഗ്‌ബോസ്സിലെ സുരേഷ് ആണ് അമ്പലത്തേക്കുറിച്ച് പറഞ്ഞതെന്നും താരം പറയുന്നുണ്ട്. അവരും ഒപ്പമുണ്ട്. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരകയായും ആര്യ തിളങ്ങിയിരുന്നു. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ ആര്യ വിവാഹിതയായിരുന്നു. താരത്തിന് മകളുമുണ്ട്.

രോഹിത്ത് സുശീലനെന്നാണ് ആര്യയുടെ മുൻ ഭർത്താവിന്റെ പേര്. സ്കൂൾ പഠനത്തിനിടെ സ്നേഹബന്ധത്തിലായ ഇരുവരും ആര്യയ്‌ക്ക് 18 വയസ് തികഞ്ഞപ്പോഴായിരുന്നു വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോഴാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഒടുവിൽ എട്ട് വർഷം നീണ്ട ദാമ്പത്യം ഉപേക്ഷിക്കുമ്പോൾ മകളുടെ ഭാവിയ്ക്കാണ് പിരിഞ്ഞതെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡിക്ക് റിലീസ് ഡേറ്റായി

വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി 'പൊങ്കാല': ഷൂട്ടിംഗ് പുരോഗമിക്കുന്നു
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത