
കൊച്ചി: മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ നായകനായി എത്തിയതോടെയാണ് സൂരജ് പ്രശസ്തിയിലേക്ക് ഉയർന്നത്. പരമ്പരയിൽ നിന്ന് പകുതിക്ക് വെച്ച് പിന്മാറിയെങ്കിലും നടന്റെ കരിയറിൽ വലിയ വഴിത്തിരിവാണ് ഇത് ഉണ്ടാക്കിയത്. നിലവില്‍ സീരിയൽ വിട്ട് സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കുകയെന്നത് താരത്തിൻറെ പതിവ് സ്വഭാവമാണ്.
ഇപ്പോഴിതാ 2020ൽ എടുത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുയാണ് താരം. രണ്ട് വർഷങ്ങൾ കൊണ്ട് ശരീരഭാരം കൂടിയതും തിരികെ ആരോഗ്യത്തെ പ്രണയിക്കാൻ തുടങ്ങുകയാണെന്നും പ്രേക്ഷകരോട് പറയുകയാണ് താരം. 'അയ്യോ സൂരജ് ഇപ്പോ വല്ലാണ്ട് തടിച്ചു പോയി .. എന്ന് പറയാറില്ലേ എന്നാൽ കേട്ടോ… വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. പക്ഷേ ഇപ്പോൾ ചക്ക മാത്രമേ കായ്ക്കുന്നുള്ളൂ ആദ്യം എനിക്ക് എന്നോട് പ്രണയമായിരുന്നു ഇപ്പൊ എനിക്ക് ഫുഡിനോട് പ്രണയമാണ്.
2020 ലോകം അവസാനിക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഫുഡ് കഴിക്കാതെ മരിക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് ഞാൻ ഇഷ്ടമുള്ള ഫുഡ് ആവശ്യത്തിൽ കൂടുതൽ കഴിക്കാൻ തുടങ്ങി ലോകം അവസാനിച്ചില്ല. അതുപോലെ എന്റെ ഭക്ഷണം തീറ്റയും അവസാനിച്ചില്ല പക്ഷേ….ലോകം അവസാനിച്ചാലും ഇല്ലെങ്കിലും ഞാൻ അവസാനിക്കാതെ നോക്കണം. എനിക്കിപ്പോൾ എന്നോട് പ്രണയമാണ്. എന്നുവെച്ചാൽ... ഞാൻ യജ്ഞം തുടങ്ങേണ്ടിയിരിക്കുന്നു'. എന്നാണ് ചിത്രത്തിനൊപ്പം സൂരജ് പറഞ്ഞത്. താരത്തിന് പൂർണ്ണ പിന്തുണ നൽകിയുള്ള കമ്മൻറുകളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.
അടുത്തിടെ താൻ നായകനായി അഭിനയിച്ച ആദ്യ സിനിമയുടെ വിശേഷങ്ങൾ സൂരജ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഷാജൂൺ കാര്യൽ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിലൂടെയാണ് സൂരജ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തന്നെ സിനിമായാണ് തന്റെ സ്വപ്നമെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ ആ സ്വപ്നത്തിലേക്ക് എത്തിയിരിക്കുകയാണ് സൂരജ്.
ബേസിലിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം'; പെരുന്നാളിന് തിയറ്ററുകളിൽ
മമ്മൂട്ടിയെ കാണണം, കാടിറങ്ങി ആദിവാസി മൂപ്പൻമാരും സംഘവും, മടങ്ങിയത് സ്നേഹസമ്മാനവുമായി