'ശരീരത്തെ കളിയാക്കുന്നവരെയും വെറുക്കുന്നവരെയും അവഗണിക്കുക' തുറന്നുപറഞ്ഞ് സബീറ്റ ജോർജ്

Published : Apr 09, 2024, 08:26 AM IST
'ശരീരത്തെ കളിയാക്കുന്നവരെയും വെറുക്കുന്നവരെയും അവഗണിക്കുക' തുറന്നുപറഞ്ഞ് സബീറ്റ ജോർജ്

Synopsis

ചക്കപ്പഴത്തിൽ നിന്ന് നടി പിന്മാറിയതിൻറെ പരിഭവം ഇപ്പോഴും ആരാധകർക്ക് മാറിയിട്ടില്ല, താരത്തിൻറെ എല്ലാ പോസ്റ്റിലും ആശങ്കയറിയിച്ച് ആരാധകർ എത്താറുണ്ട്.

കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോര്‍ജ്. ചക്കപ്പഴമെന്ന പരമ്പരയിലൂടെയായാണ് താരം ശ്രദ്ധ നേടിയത്. ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പരമ്പരയ്ക്ക് ലഭിച്ചത്. പരമ്പരയില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്നറിയിച്ചുള്ള സബീറ്റയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. പിന്‍മാറുന്നതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് താരം വിശദീകരിച്ചിരുന്നില്ല. സീരിയലിൽ ഇല്ലെങ്കിലും താരത്തിൻറെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്.

ഇപ്പോഴിതാ സബീറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കു്നന പുതിയ പേസ്റ്റ് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. വളരെ ഫിറ്റും ബോൾഡുമായാണ് ചിത്രത്തിൽ സബീറ്റ കാണപ്പെടുന്നത്. കളിയാക്കലുകൾക്ക് ഇനിയും ചെവികൊടു്കാതിരിക്കുക എന്നാണ് ആരാധകരുടെ ലളിതാമ്മ ഓർമ്മപ്പെടുത്തുന്നത്. 

'മെലിയാനല്ല, ഫിറ്റായിരിക്കാൻ വ്യായാമം ചെയ്യുക. നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കുക. നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും സന്തോഷിപ്പിക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിച്ച് തലയും തോളും ഉയർത്തി നടക്കുക. ശരീരത്തെ കളിയാക്കുന്നവരെയും വെറുക്കുന്നവരെയും അവഗണിക്കാൻ എപ്പോഴും ഓർക്കുക, കാരണം അവർ ഇതുവരെ ഒരു യഥാർത്ഥ ജീവിതം നയിച്ചിട്ടില്ല'. എന്നാണ് സബീറ്റ ആരാധകരോട് പറയുന്നത്.

ചക്കപ്പഴത്തിൽ നിന്ന് നടി പിന്മാറിയതിൻറെ പരിഭവം ഇപ്പോഴും ആരാധകർക്ക് മാറിയിട്ടില്ല, താരത്തിൻറെ എല്ലാ പോസ്റ്റിലും ആശങ്കയറിയിച്ച് ആരാധകർ എത്താറുണ്ട്.

അടുത്തിടെ അഭിമുഖത്തിൽ താരം സിനിമയിലേക്കുള്ള അവസരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഓഡീഷന് പോകാറുണ്ട്. അ‌വനവനെ കുറിച്ച് ധാരണയുള്ളവർ ഓഡീഷന് പോകും. ഞാനും പോകാറുണ്ട്. നമ്മൾ ആരാണെന്നും നമ്മുടെ പേഴ്സണാലിറ്റി എന്താണെന്നും സോഷ്യൽമീഡിയയിലെ ഫോളോവേഴ്സിന്റെ എണ്ണം നോക്കി വിലയിരുത്തുന്നത് ബുദ്ധിയുള്ള ആരും ചെയ്യില്ല. മൂന്ന് സിനിമകളിലാണ് അഭിനയിച്ചത്. ഓഡീഷന് പോകാതെ എനിക്ക് സിനിമയിൽ ചാൻസ് കിട്ടിയതെന്നായിരുന്നു നടി പറഞ്ഞത്.

'കറുത്ത ചായം' മുഖത്തടിക്കുമെന്ന് സീക്രട്ട് ഏജന്‍റ്, പറ്റില്ലെന്ന് ജാന്‍മോണി; ബിഗ് ബോസിന്‍റെ തീരുമാനം.!

'കരിപുരണ്ട നോമിനേഷന്‍': പുതിയ കളിയെടുത്ത അഭിഷേകിനും, പഴയ കളി എടുത്ത ജാന്‍മോണിക്കും നല്ലവണ്ണം കിട്ടി.!

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത