ഞാന്‍ മരിച്ചിട്ടില്ല; കളവ് പ്രചരിപ്പിക്കരുതെന്ന് കോട്ട ശ്രീനിവാസ റാവു

Published : Mar 22, 2023, 05:00 PM IST
ഞാന്‍ മരിച്ചിട്ടില്ല; കളവ് പ്രചരിപ്പിക്കരുതെന്ന് കോട്ട ശ്രീനിവാസ റാവു

Synopsis

 വിവിധ തെലുങ്ക് മാധ്യമങ്ങള്‍ക്ക് നല്‍കിയ  വീഡിയോ സന്ദേശത്തിലാണ് നടന്‍ വാര്‍ത്ത നിഷേധിച്ചത്. തന്നെക്കുറിച്ച് വരുന്ന വാർത്ത സങ്കടകരവും അസത്യവുമാണെന്ന് വീഡിയോയില്‍ ശ്രീനിവാസ റാവു  പറയുന്നു.

ഹൈദരാബാദ്: തെലുങ്കിലെ മുതിർന്ന നടനായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചു ചൊവ്വാഴ്ച  ശ്രീനിവാസ റാവു തന്നെ രംഗത്ത് എത്തി. വിവിധ തെലുങ്ക് മാധ്യമങ്ങള്‍ക്ക് നല്‍കിയ  വീഡിയോ സന്ദേശത്തിലാണ് നടന്‍ വാര്‍ത്ത നിഷേധിച്ചത്. തന്നെക്കുറിച്ച് വരുന്ന വാർത്ത സങ്കടകരവും അസത്യവുമാണെന്ന് വീഡിയോയില്‍ ശ്രീനിവാസ റാവു  പറയുന്നു.

തെലുങ്കില്‍ മാത്രമല്ല തമിഴിലും, കന്നഡയിലും, ഹിന്ദിയിലും എല്ലാം വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് കോട്ട ശ്രീനിവാസ റാവു. “ ഉഗാദി ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് എനിക്ക് തുടര്‍ച്ചയായി ഫോൺ കോളുകൾ വന്നു.  10 പോലീസുകാർ എന്‍റെ വീട്ടിന് മുന്നില്‍ എത്തി. അപ്പോഴാണ് സംഭവം ഞാന്‍ അറിയുന്നത്. നാട്ടുകാര്‍ ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കില്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഇത്തരം പ്രചാരണങ്ങള്‍ വളരെ സങ്കടകരമാണ് ”  - റാവു വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോട്ട ശ്രീനിവാസ റാവു  മരണപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത വന്നത്. ഇതിനെ തുടര്‍ന്ന് ചില തെലുങ്ക് മാധ്യമങ്ങള്‍ അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് യാതൊരു അസുഖവും ഇല്ലെന്നാണ് പുതിയ വീഡിയോയില്‍ ശ്രീനിവാസ റാവു പറയുന്നത്. 

സെലബ്രൈറ്റികള്‍ക്ക് വല്ലതും സംഭവിച്ചു എന്ന കാര്യം അറിഞ്ഞാല്‍ അത് പരിശോധിക്കാതെ പ്രചരിപ്പിക്കരുത് എന്നും ശ്രീനിവാസ റാവു ജനങ്ങളോട് വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. തെലുങ്കില്‍ മാത്രം 500 ഓളം സിനിമകളില്‍ അഭിനയിച്ച താരമാണ് കോട്ട ശ്രീനിവാസ റാവു. 
 

'കണ്ണൂര്‍ സ്ക്വാഡ്' വെല്ലിങ്‍ടണ്‍ ഐലന്‍ഡില്‍; ചിത്രീകരണം അവസാന ഘട്ടത്തില്‍ 

'അസുഖത്തിന്‍റെ ചെറിയ ലക്ഷണങ്ങള്‍ ആദ്യം ഞാന്‍ കാര്യമാക്കിയില്ല'; ബെല്‍സ് പാഴ്സിയെക്കുറിച്ച് മിഥുന്‍ രമേശ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത