'സ്‍പൈഡര്‍മാൻ' സഹതാരവുമായി പ്രണയത്തിലോ? പ്രതികരണവുമായി ടോം ഹോളണ്ട്

Published : Jun 22, 2019, 01:32 PM IST
'സ്‍പൈഡര്‍മാൻ' സഹതാരവുമായി പ്രണയത്തിലോ? പ്രതികരണവുമായി ടോം ഹോളണ്ട്

Synopsis

 ടോം ഹോളണ്ടിന്റെ പ്രണയവാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകര്‍ സ്‍പൈഡര്‍മാനായുള്ള കാത്തിരിപ്പിലാണ്. സ്‍പൈഡര്‍ മാൻ: ഫാര്‍ ഫ്രം ഹോമില്‍ സ്പൈഡര്‍മാനായി എത്തുന്നത് ടോം ഹോളണ്ട് ആണ്. ടോം ഹോളണ്ടിന്റെ പ്രണയവാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സഹതാരം സെൻഡയയുമായി ടോം ഹോളണ്ട് പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ടോം ഹോളണ്ട് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരാളുമായും താൻ ഡേറ്റിംഗില്‍ അല്ല എന്നാണ് ടോം ഹോളണ്ട് പറയുന്നത്. തന്റെ ജീവിതത്തിലെ വഴി അതല്ലെന്നും ടോം ഹോളണ്ട് പറയുന്നു. സുഹൃത്തുക്കള്‍ മാത്രമാണെന്നും മറ്റുള്ള ബന്ധത്തിനു ഒരു സാധ്യതയുമില്ലെന്നുമായിരുന്നു സെൻഡയും പറയുന്നത്.

അവഞ്ചേഴ്‍സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന് നേരത്തെ ടോം ഹോളണ്ട് പറഞ്ഞിരുന്നു. എന്തായിരിക്കും പുതിയ സ്‍പൈഡര്‍മാൻ എന്ന് ചോദിക്കുന്നവര്‍ക്ക് ഉത്തരവുമായി ടോം ഹോളണ്ട് രംഗത്ത് എത്തിയിരുന്നു. സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം.  എന്നാല്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്‍ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം എത്തുക. സ്പൈഡര്‍ മാൻ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‍പെക്ടര്‍ത്തിനും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറയുന്നത്. അതേസമയം സ്പൈഡര്‍ മാൻ ഹോം കമിംഗിലേതു പോലെ തന്നെയാണ് രണ്ടാം ചിത്രവും. പീറ്ററിന്റെയും സുഹൃത്തുക്കളുടെയും കഥയാണ്. ഒരു കൂട്ടം അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ എന്തുസംഭവിക്കുന്നുവെന്ന് ചെറു തമാശയോടെയാണ് ചിത്രം പറയുന്നത്- ടോം ഹോളണ്ട് പറയുന്നു. നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി