സുഹൃത്തിനൊപ്പം ഇഷാനി; 'കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ', എന്ന് കമന്റുകൾ

Published : Oct 06, 2024, 07:15 PM ISTUpdated : Oct 06, 2024, 08:05 PM IST
സുഹൃത്തിനൊപ്പം ഇഷാനി; 'കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ', എന്ന് കമന്റുകൾ

Synopsis

സെപ്റ്റംബർ 5ന് ആയിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹം.

ലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളും ഭാര്യയും അടങ്ങുന്ന ഈ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ ആയിരുന്നു മക്കളിൽ ഒരാളായ ദിയ കൃഷ്ണയുടെ വിവാഹം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുന്നുമുണ്ട്. ഈ അവസരത്തിൽ ഇഷാനി കൃഷ്ണയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം തന്റെ സുഹൃത്തായ അർജുന് ഒപ്പമുള്ള ഫോട്ടോ ഇഷാനി പങ്കുവച്ചിരുന്നു. അർജുന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. 'ചിയേഴ്‌സ് ടു 25, ഒന്നിച്ചുള്ള ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഇവിടെ തന്നെയുണ്ട്. കൂടാതെ, നിങ്ങള്‍ എല്ലാം കണ്ടുപിടിച്ചതായി നടിക്കാന്‍ തുടങ്ങേണ്ട സമയമാണിത്', എന്നാണ് പോസ്റ്റിൽ ഇഷാനി കുറിച്ചത്. പിന്നാലെ കമന്റുമായി ആഹാനയും രം​ഗത്ത് എത്തി. 'നടിക്കാന്‍ തുടങ്ങണോ അതോ നടിക്കുന്നത് നിര്‍ത്തണോ?' എന്നാണ് അഹാന കമന്റിൽ ചോദിച്ചത്. തുടങ്ങിക്കോളൂ എന്നായിരുന്നു ഇതിന് ഇഷാനിയുടെ കമന്റ്. 

പിന്നാലെ നിരവധി പേരാണ് ഇഷാനിയുടെ വിവാഹം നടക്കാൻ പോകുന്നുവെന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്. 'അടുത്ത കല്യാണം ലോഡിം​ഗ്, കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ, നല്ല ജോഡികൾ', എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ.  

'പെയ്ന്‍ കില്ലര്‍ കഴിച്ചില്ല,സുഖപ്രസവത്തിനായി 3 മണിക്കൂർ പ്രസവവേദന സഹിച്ചു'; മരുമകളെ ഓർത്ത് അഭിമാനിച്ച ബച്ചൻ

സെപ്റ്റംബർ 5ന് ആയിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങിയ ലളിതമായ ചടങ്ങുകളായിരുന്നു നടന്നത്. തിരുവനന്തപുരം സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് അശ്വിൻ. അഹാന, ഇഷാനി, ഹൻസിക, ദിയ എന്നിവരാണ് കൃഷ്ണ കുമാറിന്റെ മക്കൾ. കൃഷ്ണകുമാറിന്‍റെ വഴിയെയാണ് അഹാന കൃഷ്ണ സിനിമയില്‍ എത്തിയത്. ഇഷാനി ഒണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത