'നടുപുറത്ത് വരദയുടെ തൊഴി കൊണ്ടതില്‍ പിന്നെ അലാറം വെച്ചിട്ടില്ല'; രസകരമായ കുറിപ്പുമായി ജിഷിന്‍

Web Desk   | Asianet News
Published : Feb 28, 2021, 05:39 PM IST
'നടുപുറത്ത് വരദയുടെ തൊഴി കൊണ്ടതില്‍ പിന്നെ അലാറം വെച്ചിട്ടില്ല'; രസകരമായ കുറിപ്പുമായി ജിഷിന്‍

Synopsis

കഥ സത്യമണെങ്കിലും അല്ലെങ്കിലും ഇനി വീട്ടിലെത്തിയാല്‍ വരദ ചവിട്ടുന്ന കാര്യം ഉറപ്പാണെന്നാണ് ആളുകള്‍ ജിഷിനോട് പറയുന്നത്.

മിനിസ്‌ക്രീനിലേയും സോഷ്യല്‍ മീഡിയയിലേയും സജീവ താരങ്ങളായ ജിഷിന്‍ മോഹനും വരദയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവാദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളായ ജിഷിന്റെ രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ മിക്കപ്പോഴും വൈറലാകാറുണ്ട്. മനോഹരമായ ജിഷിന്റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകര്‍ പ്രതികരിക്കാറുള്ളത്. ഇരുവരുടേയും മകനായ ജിയാനും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. ജിയാന്റെ വികൃതികളും വീട്ടിലെ മനോഹരമായ വിശേഷങ്ങളും ജിഷിന്‍ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്. ജിമ്മില്‍ പോകണം, നടക്കാന്‍ പോകണം എന്നെല്ലാം കരുതുമെങ്കിലും ഒന്നു നടക്കാറില്ലെന്നും, കഴിഞ്ഞ ദിവസം വീടിന്റെ ബാല്‍ക്കണിയിലേക്ക് ചെന്നപ്പോഴുണ്ട് ജിയാന്‍ ഒരേ പുഷ് അപ് എടുക്കലെന്നും, അത് കണ്ട് തന്റെ പഴയ അലാറംകാലം ഓര്‍മ്മ വന്നെന്നുമാണ് ജിഷിന്‍ കുറിപ്പിലൂടെ പറയുന്നത്. പണ്ട് അലാറം വച്ച് കിടന്നിട്ട് എണീക്കാതിരുന്നപ്പോള്‍ വരദ ചവിട്ടി താഴെയിട്ട കഥയും ജിഷിന്‍ പോസ്റ്റിലൂടെ ഓര്‍ക്കുന്നുണ്ട്. കഥ സത്യമണെങ്കിലും അല്ലെങ്കിലും ഇനി വീട്ടിലെത്തിയാല്‍ വരദ ചവിട്ടുന്ന കാര്യം ഉറപ്പാണെന്നാണ് ആളുകള്‍ ജിഷിനോട് പറയുന്നത്.

ജിഷിന്റെ കുറിപ്പ് വായിക്കാം

''ഒരു ദിവസം ബാല്‍ക്കണിയില്‍ വന്നു നോക്കുമ്പോഴുണ്ട് ചെറുക്കന്‍ ഭയങ്കര പുഷ് അപ്പ്. ഇവനിതൊക്കെ ആര് പഠിപ്പിച്ചു കൊടുത്തെന്ന് അത്ഭുതപ്പെട്ടു നിന്നപ്പോഴുണ്ട് അവന്‍ ദാണ്ടേ ഒരു കൈ കൊണ്ട് പുഷ് അപ്പ് ചെയ്യുന്നു. അതും കാലൊക്കെ കറക്റ്റ് പൊസിഷനില്‍ വച്ചിട്ട്. ഞെട്ടല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. അവനു രണ്ടു കയ്യും ഇല്ലാതെ പുഷ് അപ്പ് ചെയ്യണമത്രേ. കാലം പോയൊരു പോക്കേ.. ഇവന്‍ എക്‌സര്‍സൈസ് ചെയ്യാന്‍ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പകുതി കാണിച്ചിരുന്നേല്‍ എന്റെ വയറ് എന്നേ കുറഞ്ഞേനെ. എന്ത് ചെയ്യാനാ.. ദിവസവും വിചാരിക്കും, നാളെ മുതല്‍ രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോണം, ജിമ്മില്‍ പോണം എന്നൊക്കെ. വലിയ കാര്യത്തില്‍ അലാറം ഒക്കെ വെയ്ക്കും. എന്നിട്ട് അലാറം അടിക്കുന്ന സൗണ്ട് കേട്ടാസ്വദിച്ച് ഉറങ്ങും. അവള് ഉറക്കം ഞെട്ടി വന്ന് അലാറം ഓഫാക്കും. രണ്ടുമൂന്നു ദിവസം ഇത് പതിവായപ്പോള്‍ നാലാം ദിവസം ഗതികെട്ടിട്ട്, അവള് നടുപ്പുറത്തിനിട്ടൊരു ചവിട്ട് തന്നു. ദേ കിടക്കുന്നു കട്ടിലിനു താഴെ. എന്നാലെങ്കിലും എഴുന്നേറ്റ് ജിമ്മില്‍ പോകും എന്ന് വിചാരിച്ചു കാണും പാവം. പിന്നേ.. എന്റെ പട്ടി പോകും. വീണിടത്തു തന്നെ കിടന്നുറങ്ങി. അല്ലാതെന്ത് ചെയ്യാനാ.. ഇനിയിപ്പോ ഈ ചെറുക്കന്റെ പ്രവൃത്തിയില്‍ ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ട് വീണ്ടും അലാറം വച്ച് തുടങ്ങണം. ചവിട്ട് കൊള്ളാന്‍ എന്റെ ജീവിതം ഇനിയും ബാക്കി..''

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി