'സത്യം പറയാലോ അറിയാതെ പൊട്ടിക്കരഞ്ഞുപോയി'; 'മകളെ' കുറിച്ച് വൈകാരിക കുറിപ്പുമായി മനോജ് കുമാർ

Published : Feb 27, 2021, 06:57 PM IST
'സത്യം പറയാലോ അറിയാതെ പൊട്ടിക്കരഞ്ഞുപോയി'; 'മകളെ' കുറിച്ച് വൈകാരിക കുറിപ്പുമായി മനോജ് കുമാർ

Synopsis

നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളിക്ക് പരിചിതമായ മുഖമാണ് മനോജ് കുമാറിന്റേത്. പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനവുമായി മിനി സ്‍ക്രീനിൽ സജീവമായിരുന്ന മനോജ്, ഇടവേളയ്ക്ക് ശേഷം വീണ്ടും പരമ്പരകളിലൂടെ മലയാളികളിലേക്കെത്തിയിരുന്നുയ

നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളിക്ക് പരിചിതമായ മുഖമാണ് മനോജ് കുമാറിന്റേത്. പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനവുമായി മിനി സ്ക്രീനിൽ സജീവമായിരുന്ന മനോജ്, ഇടവേളയ്ക്ക് ശേഷം വീണ്ടും പരമ്പരകളിലൂടെ മലയാളികളിലേക്കെത്തിയിരുന്നു. നാമം ജപിക്കുന്ന വീഡ്, ഇന്ദുലേഖ  തുടങ്ങിയ പരമ്പരകിളിലാണ് മനോജ്  ഇപ്പോൾ വേഷമിടുന്നത്. ഒരേസമയം  വില്ലനായും സ്നേഹനിധിയായ അച്ഛനായും താരം വേഷമിടുന്നുണ്ട്.

അടുത്തിടെ ആയിരുന്നു മനോജിന്റെ പരമ്പരയിലെ മകളുടെ വിവാഹം. ഈ സമയത്തെ വൈകാരിക മുഹൂർത്തങ്ങളാണ് മനോജ് ഒരു കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. ഓൺ സ്ക്രീൻ  ആണെങ്കിലും മകളുടെ വിവാഹം എത്രത്തോളം തന്നെ വൈകാരികമായി ബാധിച്ചുവെന്ന് താരം പറയുന്നു.

മനോജിന്റെ കുറിപ്പ്...

ജീവിതത്തിൽ എനിക്കൊരു മോളില്ല.... ഇനി ഉണ്ടാവുകയും ഇല്ല... കലാരംഗത്തെ ചില സന്ദർഭങ്ങളിൽ നമ്മൾ ദൈവത്തോട് നന്ദി പറയുന്ന അവസരങ്ങളുണ്ട്... ജിവിതത്തിൽ അനുഭവിക്കാൻ കഴിയാത്ത ചില അനർഘ നിമിഷങ്ങൾ.. ക്യാമറയുടെ മുൻപിൽ ദൈവം തരും...

ഈ രംഗത്തിൻ്റെ അവസാനത്തിൽ ഞാൻ ആ ഒരു വികാരം ആസ്വദിച്ചു... എൻ്റെ അനിയത്തിയുടെ കല്യാണദിവസം എൻ്റെ അച്ഛൻ്റെ ആ വികാരവായ്പ് ... അതങ്ങിനെ തന്നെ ഞാൻ അനുകരിക്കാൻ ശ്രമിച്ചപ്പോൾ... സത്യം പറയാലോ... ഞാൻ അറിയാതെ പൊട്ടിക്കരഞ്ഞു പോയി.... ആ സീൻ കഴിഞ്ഞിട്ടും വല്ലാത്ത വീർപ്പുമുട്ടലിലായിപ്പോയി ഞാൻ..... ദൈവത്തിന് നന്ദി.... ഇങ്ങനെയൊരവസരം എനിക്ക് തന്നതിന്

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി