എൺപതുകളിലെ 'രോമാഞ്ചം' സ്റ്റാർസ് ഇവർ ആയാലോ? ഫോട്ടോ വൈറൽ

Published : Feb 16, 2023, 12:50 PM IST
എൺപതുകളിലെ 'രോമാഞ്ചം' സ്റ്റാർസ് ഇവർ ആയാലോ? ഫോട്ടോ വൈറൽ

Synopsis

ഫെബ്രുവരി 3 ന് ആണ് രോമാഞ്ചം തിയറ്ററുകളിൽ എത്തിയത്.

ചെറിയ സിനിമകളുടെ വലിയ വിജയമായിരുന്നു കഴിഞ്ഞ വർഷം മലയാള സിനിമയുടെ ഹൈലൈറ്റ്. ബേസിലിന്റെ ജയ ജയ ജയ ജയ ഹേ, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. അത്തരത്തിൽ 2023ലും ഒരു സിനിമ വിജയം കൊയ്തിരിക്കുകയാണ്. നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ആണ് ആ ചിത്രം. വലിയ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ഈ ചെറു ചിത്രം തിയറ്ററുകളില്‍ ചിരിപ്പൂരം തീർത്തു.  പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. സിനിമയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഈ അവസരത്തിൽ രോമാഞ്ചം സിനിമയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

സൗബിൻ, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ് തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ 80കളിൽ അഭിനയിക്കുന്നത് ആരാകും എന്നതാണ് ഫോട്ടോ. മുകേഷ്, ജയറാം, ജ​ഗദീഷ്, ജ​ഗതി, ശ്രീനിവാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരാകും കഥാപാത്രങ്ങളാകുക എന്ന് ഫോട്ടോ പറയുന്നു. നിർമ്മാതാവ് ജോബി ജോർജ് ആണ് ഫോട്ടോ പങ്കുവച്ചത്. 

അതേസമയം, ഹൗസ് ഫുൾ ഷോകളുമായി പ്രദർശനം തുടരുന്ന രോമാഞ്ചം ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ മാത്രം നാലര കോടിക്ക് മുകളില്‍ വരുമെന്ന് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 14.5 കോടി മുതല്‍ 20 കോടി വരെയാണെന്നാണ് കണക്കുകള്‍. 

ഫെബ്രുവരി 3 ന് ആണ് രോമാഞ്ചം തിയറ്ററുകളിൽ എത്തിയത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി കൂടി ലഭിച്ചതോടെ അഡീഷണിൽ സ്ക്രീനുകളും ചിത്രത്തിനുണ്ടായി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ട്. 

ചാൻസിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നേ? എന്ന് ചോദിക്കുന്നവരോട് അനശ്വരയ്ക്ക് പറയാനുള്ളത്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത