Dhanya Mary Vargese : 'നിനക്ക് ദീപിക പദുക്കോൺ ആകണോ?', ധന്യയുടെ ബിഗ് ബോസ് ടാസ്‍കിനെ കുറിച്ച് ജോൺ

Published : Apr 23, 2022, 07:53 PM ISTUpdated : Apr 23, 2022, 07:55 PM IST
Dhanya Mary Vargese : 'നിനക്ക് ദീപിക പദുക്കോൺ ആകണോ?', ധന്യയുടെ ബിഗ് ബോസ് ടാസ്‍കിനെ കുറിച്ച് ജോൺ

Synopsis

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ജോണ്‍ ജേക്കബ് (John Jacob). ഡാന്‍സ് കൊറിയോഗ്രഫര്‍ കൂടിയായ ജോണ്‍ 'അനുരാഗം' എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രമായ 'അഭി'യായും എത്തിയ താരമായിരുന്നു അദ്ദേഹം. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിലേക്കെത്തിയ ജോണ്‍ വിവാഹം കഴിച്ചിരിക്കുന്നത് മലയാളിയുടെ പ്രിയ നടി ധന്യ മേരി വര്‍ഗ്ഗീസിനെയാണ് (Dhanya Mary Varghese). 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ജോണ്‍ ജേക്കബ് (John Jacob). ഡാന്‍സ് കൊറിയോഗ്രഫര്‍ കൂടിയായ ജോണ്‍ 'അനുരാഗം' എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രമായ 'അഭി'യായും എത്തിയ താരമായിരുന്നു അദ്ദേഹം. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിലേക്കെത്തിയ ജോണ്‍ വിവാഹം കഴിച്ചിരിക്കുന്നത് മലയാളിയുടെ പ്രിയ നടി ധന്യ മേരി വര്‍ഗ്ഗീസിനെയാണ് (Dhanya Mary Varghese). സ്‌ക്രീനില്‍ ഒന്നിച്ച് നിന്നശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. 'താരോത്സവം' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജോണിന്റെ ഡാന്‍സ് സ്‌കില്‍ ആളുകള്‍ അടുത്തറിഞ്ഞത്. 

ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലാണ് ധന്യയുള്ളത്. ധന്യക്ക് വേണ്ടി പുറത്ത് സംസാരിക്കാൻ ജോണുമുണ്ട്. അടുത്തിടെ ബിഗ് ബോസ് വീട്ടിൽ നടന്ന ഒരു ടാസ്‍കിനെ കുറിച്ചാണ് ജോൺ ഇത്തവണ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.  ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധയാണ് ധന്യ മേരി വര്‍ഗീസിനെന്ന് തെളിയിക്കുന്നതായിരുന്നു ആ ടാസ്‍ക്. ആരോഗ്യരംഗം ടാസ്‍കിൽ ഹെൽത്ത് ഇൻസ്പെക്ടറാവാനുള്ള അവസരം ലഭിച്ചത് ധന്യക്കായിരുന്നു. ഇത്തരമൊരു നേട്ടത്തിന് പിന്നിൽ ഏറെ നാളത്തെ അധ്വാനമുണ്ടെന്നാണ് ജോൺ പറയുന്നത്.

പെട്ടെന്ന് വണ്ണം വെക്കാനും അതേപോലെ തന്നെ കുറയ്ക്കാനും പറ്റുന്ന ശരീരമാണ് തന്റേതെന്ന് ധന്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ എളുപ്പത്തിൽ നടന്നതായിരുന്നില്ല ധന്യയുടെ ഈ വിജയം എന്നും, മറിച്ച് കഠിന പരിശ്രമം ആണ് വിജയവഴിയെന്നും പറയുകയാണ് ജോൺ. വര്‍ക്കൗട്ടും ഡയറ്റുമൊക്കെയായാണ് ധന്യയെ ഈ രൂപത്തിലേക്ക് മാറിയത്. ഹെല്‍ത്തി ബോഡി വെയ്റ്റ് ധന്യ പ്രൂവ് ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി എന്നും താരം കുറിക്കുന്നു.

ജോണിന്റെ കുറിപ്പിന്റെ പൂർണ രൂപം

വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. ബിഗ് ബോസ് വീട്ടിൽ ബിഎംഐ പ്രകാരം ഹെൽത്തി ബോഡി വെയിറ്റ് പ്രൂവ്  ചെയ്‍തു, ധന്യ ഹെൽത്ത്   ഇൻസ്‌പെക്ടർ ക്യാപ് അണിഞ്ഞു കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. കഴിഞ്ഞ മൂന്ന് വർഷം നീ പിന്തുടർന്ന് ചെയ്‍തു വര്‍ക്കൗട്ടിന്റെയും ലൈഫ് സ്റ്റൈലിന്റെയും റിസൾട്ട്‌ ആണ് ഇന്നലെ കണ്ടത്. 

വര്‍ക്കൗട്ട്  ചെയ്യാൻ മടി കാണിക്കുമ്പോൾ ഞാൻ ധന്യയോട് ചോദിക്കുന്ന സ്ഥിരം ചോദ്യം ഇന്നലെ എന്റെ മനസിലൂടെ കടന്നു പോയി. നിനക്കു ദീപിക പദുക്കോണിനെ പോലെ ആകണോ?, അതോ (ഫിസിക്ക് ശ്രദ്ധിക്കാത്ത മറ്റൊരു ആർട്ടിസ്റ്റിനെ) പോലെ ആവണോ?. എന്തായാലും വലിയ ദീപിക പദുക്കോൺ ഒന്നുമായില്ലേലും ഒരു 10 പേർക്കെങ്കിലും ഇന്നലെ ധന്യ ഒരു ഇൻസ്‍പിരേഷൻ ആയിട്ടുണ്ടെന്നു കരുതുന്നു. ആശംസകൾ, എല്ലാ നന്മകളും നേരുന്നു.

ജോണിന്റെ പുതിയ പരമ്പര

ഏഷ്യാനെറ്റില്‍ പുതുതായി സംപ്രേഷണം ആരംഭിച്ച 'ദയ' എന്ന പരമ്പരയിലൂടെയാണ് ജോണ്‍ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായിരുന്നു. ആദ്യ പരമ്പരയായ 'അനുരാഗ'ത്തില്‍ വളരെ പാവത്താനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍, ദയയില്‍ നേര്‍ വിപരീതമായി, നെഗറ്റീവ് കഥാപാത്രവുമായാണ് ജോണ്‍ എത്തുന്നത്. 'വളരെ വഴക്കാളിയായ, പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള പ്രശ്‌നക്കാരനാണ് ദീപക്. ദീപക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെല്ലാം നിങ്ങള്‍ക്ക് വഴിയെ കാണാന്‍ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ഒരുപാട് താരങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്'- എന്നായിരുന്നു ഏഷ്യാനെറ്റ് പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ജോണ്‍ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക