മഴകൊണ്ടു മാത്രം മുളയ്‍ക്കുന്ന വിത്തുകളോ; പാട്ടിനെ ട്രോളി ജോജു, വീഡിയോ ഷെയര്‍ ചെയ്‍ത് കുഞ്ചാക്കോ ബോബൻ

Published : Jul 19, 2019, 05:40 PM ISTUpdated : Jul 19, 2019, 05:41 PM IST
മഴകൊണ്ടു മാത്രം മുളയ്‍ക്കുന്ന വിത്തുകളോ; പാട്ടിനെ ട്രോളി ജോജു, വീഡിയോ ഷെയര്‍ ചെയ്‍ത് കുഞ്ചാക്കോ ബോബൻ

Synopsis

മഴ പെയ്‍താല്‍ മാത്രം മുളയ്‍ക്കുന്ന വിത്തുകള്‍ കൊണ്ട് എന്തു ചെയ്യുമെന്നാണ്  രാജസ്‍ഥാനിലെ കര്‍ഷകര്‍ ചോദിക്കുന്നത് എന്ന് ജോജു പറയുന്നു.

മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ‍്ത സ്‍പിരിറ്റ് എന്ന സിനിമയിലെ ഗാനത്തിനെ ട്രോളി ജോജു. മഴ കൊണ്ടുമാത്രം മുള‍യ്ക്കുന്ന വിത്തുകള്‍ എന്ന ഗാനത്തെയാണ് ജോജു ട്രോളുന്നത്. കുഞ്ചോക്കാ ബോബനാണ് ജോജു പാട്ടിനെ ട്രോളുന്ന വീഡിയോ പുറത്തുവിട്ടത്.

പാട്ട് പാടിയ ശേഷം കുഞ്ചാക്കോ ബോബൻ അഭിപ്രായം ചോദിക്കുകയായിരുന്നു. എന്നാല്‍ മഴകൊണ്ടു മാത്രം മുളയ്‍ക്കുന്ന വിത്തുകളോ? പാട്ടിനെ കുറിച്ച് വളരെ മോശം അഭിപ്രായമാണുളളത്. മഴ പെയ്‍താല്‍ മാത്രം മുളയ്‍ക്കുന്ന വിത്തുകള്‍ കൊണ്ട് എന്തു ചെയ്യുമെന്നാണ്  രാജസ്‍ഥാനിലെ കര്‍ഷകര്‍ ചോദിക്കുന്നത്.  ദുബായി‍ലുള്ളവരുടെ അഭിപ്രായവും ജോജു പറയുന്നു. ജോജു എന്ന കാവ്യവിമര്‍ശകന്റെ തപിക്കുന്ന കര്‍ഷകഹൃദയം കാണാതെ പോകരുത് എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും വീഡിയോ വൈറലാകുകയാണ്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി